കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിജിലൻസ് റെയ്ഡ്: കണ്ണൂരിൽ ഏഴ് ലോറികൾ പിടിച്ചെടുത്തു, രണ്ട് ലോറികൾ ആർടിഒയ്ക്ക് കൈമാറി!!

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ വിജിലൻസ് റെയ്ഡിൽ ഏഴ് ലോറികൾ പിടിച്ചെടുത്തു. അനധികൃതമായി കരിങ്കല്ല് ഉൽപ്പന്നങ്ങൾ കടത്തുന്നത് തടയുന്നതിനായാണ് വിജിലൻസ് ഉദ്യോഗസ്ഥർ തളിപ്പറമ്പ് മേഖലയിൽ മിന്നൽപ്പരിശോധന നടത്തിയത്. വിജിലൻസ് ഇൻസ്പെക്ടർ ടിപി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കിടെ ലോറികൾ പിടിച്ചെടുക്കുന്നത്.

kannur-map-1

ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി പദമോ? ബിജെപിയുമായി ജോസ് ചര്‍ച്ചകള്‍ നടത്തുന്നതായി പിജെ ജോസഫ്ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി പദമോ? ബിജെപിയുമായി ജോസ് ചര്‍ച്ചകള്‍ നടത്തുന്നതായി പിജെ ജോസഫ്

Recommended Video

cmsvideo
കണ്ണൂര്‍; തളിപ്പറമ്പ് മേഖലയിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 7 ലോറികൾ പിടികൂടി

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്വാറികളിൽ നിന്ന് അനധികൃതമായി കരിങ്കല്ല് ഉൽപ്പന്നങ്ങൾ കടത്തുന്നത് തടയാൻ സംസ്ഥാന വ്യാപകമായി തന്നെ വിജിലൻസ് പരിശോധന നടത്തിവരുന്നതിനിടെയാണ് കണ്ണൂരിലെ സംഭവം. പിടിയിലായിട്ടുള്ളതിൽ അഞ്ച് ലോറികളും പാസുകളില്ലാതെ അനധികൃതമായിട്ടായിരുന്നു ക്വാറികളിൽ നിന്ന് കരിങ്കല്ല് കടത്തിയിരുന്നത്. സംഭവത്തിൽ അഞ്ച് ലോറികൾ ജിയോളജി വകുപ്പിനും അനുവദിച്ചതിലും കൂടുതൽ അളവ് കല്ല് കയറ്റിയതോടെ ഈ ലോറികൾ ആർടിഒയ്ക്കും വിജിലൻസ് കൈമാറിയിട്ടുണ്ട്.

English summary
Vigilence seized 7 trucks in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X