കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിനീഷ് വധം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് ജീവപര്യന്തം തടവും പിഴയും

  • By Desk
Google Oneindia Malayalam News

തലശ്ശേരി: സിപിഎം പ്രവര്‍ത്തകരായ സാക്ഷികള്‍ കൂറുമാറി വിവാദമായ വിനീഷ് വധക്കേസിലെ രണ്ടാം പ്രതിയെ ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചിറക്കല്‍ കുന്നുംകൈയിലെ ഒതയോത്ത് തേങ്ങല്‍ വീട്ടില്‍ വിനായകന്റെ മകന്‍ ഒടി വിനീഷിനെ (24) കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ കുന്നും കൈയിലെ പുന്നക്കല്‍ വി നൗഫലിനെ (38)യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പിഎന്‍ വിനോദ് ശിക്ഷിച്ചത് .ഒന്നാം പ്രതി അബ്ദുള്‍ മനാഫ് നേരത്തെ ഐസ് ഭീകരവാദ സംഘടനയില്‍ ചേരാന്‍ പോയപ്പോള്‍ കൊല്ലപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍.

മോദി-ഷി ജിൻപിങ് ഉച്ചകോടി; ഒന്നാം ദിനത്തിൽ വ്യാപാര ബന്ധവും ഭീകരവാദവും ചർച്ചയായിമോദി-ഷി ജിൻപിങ് ഉച്ചകോടി; ഒന്നാം ദിനത്തിൽ വ്യാപാര ബന്ധവും ഭീകരവാദവും ചർച്ചയായി

2009 മെയ് 13ന് രാത്രി ഒമ്പതര മണിയോടെ കുന്നുംകൈയിലെ കെവി സുധീഷ് സ്മാരക ബസ്സ് ഷെല്‍ട്ടറിനടുത്ത് വെച്ച് കെഎല്‍ 13 ആര്‍ 7323 നമ്പര്‍ മോട്ടോര്‍ ബൈക്കിലെത്തിയ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ പതിനാലാം സാക്ഷി സി പി തന്‍വീറിന്റെ സഹോദരന്‍ മുസ്തഫയുടെ വിവാഹത്തില്‍ സംബന്ധിച്ച ഒന്നാംപ്രതി ബൈക്കില്‍ ചിറക്കല്‍ ഭാഗത്തേക്ക് പോവുമ്പോള്‍ വിനീഷുമായി വാക്കേറ്റം നടന്നതിന് ശേഷം ബൈക്കില്‍ തിരിച്ച് പോയി മടങ്ങി വന്നതിന് ശേഷമാണ് കൊലപാതകം നടത്തിയത്.

vineesh

ഒടി വിമലിന്റെ പരാതി പ്രകാരമാണ് പോലീസ് കേസ്. ഒ ജലേഷ്, ചാലില്‍ ഉല്ലാസ്, എംവി ഐപി രാജേഷ്, വില്ലേജ് ഓഫീസര്‍മാരായ എന്‍ സുരേഷ്, സി രാധാകൃഷ്ണന്‍ ,ഡോക്ടര്‍മാരായ എംകെ സന്ധ്യ, ശ്രീധരന്‍, സൈന്റിഫിക്ക് എ ബാബു, വി സി തങ്കമണി, കോടതി ക്ലാര്‍ക്ക് പ്രദീപ് കുമാര്‍, പോലീസ് സര്‍ജന്‍ ഡോ ഷേര്‍ളി വാസു, എൻ ബുഷറാ ബീഗം, പോലീസ് ഓഫീസര്‍മാരായ പ്രിന്‍സ് അബ്രഹാം, യു പ്രേമന്‍, പി എം മനോജ്, വി ഉണ്ണികൃഷ്ണന്‍, ടിബി വിജയന്‍, വി ബാബു, പ്രദീപന്‍, മനീഷ് തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. ഈ കേസില്‍ വിചാരണ നടക്കവെ സിപിഎം പ്രവര്‍ത്തകരായ ചില സാക്ഷികള്‍ കൂറുമാറിയത് വിവാദമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ വി ജെ. മാത്യുവാണ് ഹാജരായത്.

English summary
Vineesh murder case; life imprisonment for popular front worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X