വിനീത് ശ്രീനിവാസൻ പാടി അഭിനയിക്കുന്ന കണ്ണൂരിന്റെ തീം സോങ് വരുന്നു
കണ്ണൂർ: മലബാറിന്റെ മലയും പുഴയും മനസ്സും കവര്‍ന്ന് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസത്തിന്റെ തീം വിഡിയോ സോങ്. ചിത്രീകരണം അന്തിമ ഘട്ടത്തിലെത്തിയ പ്രമേയ ഗാനത്തില്‍ കണ്ണൂരിന്റെ പച്ചപ്പ് മുഴുവന്‍ ഒപ്പിയെടുക്കുന്ന ഏരിയല്‍ ഷോട്ടുകളാണു ഹൈലൈറ്റ്. കണ്ണൂരിന്റെ അഭിമാനമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും വിനീത് ശ്രീനിവാസനും നടന് വിനീതും മുന്‍ ക്രിക്കറ്റര്‍ ജെ.കെ മഹേന്ദ്രയുമെല്ലാം കണ്ണൂരിനു വേണ്ടി കൈകോര്‍ക്കുകയാണ് ഈ ഗാനത്തിലൂടെ.
മലബാറിലെ എട്ടു നദികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രകൃതി സൗഹൃദ വിനോദസഞ്ചാര പദ്ധതിയായ മലനാട് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് നടപ്പാക്കുന്നത്. കൈതപ്രം രചിച്ച് ഡോ. സി.വി രഞ്ജിത് സംവിധാനം ചെയ്ത ഗാനം വിനീത് ശ്രീനിവാസനാണ് പാടിയിരിക്കുന്നത്. മലനാട് പദ്ധതിയുടെ പ്രചാരകനായി ഗാന രംഗത്തില്‍ വിനീത് ശ്രീനിവാസന് പാടിയഭിനയിക്കുകയും ചെയ്യുന്നു.

കൈതപ്രം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, സംവിധായകന് സലിം അഹമ്മദ്, ജെ.കെ മഹേന്ദ്ര, നടന്മാരായ വിനീത്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ഗാന രംഗത്തുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴിയെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ കണ്ണൂരിന്റെ മനോഹാരിതയും സംസ്കാരവും മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കണ്ടാസ്വദിക്കുന്നതാണ് പ്രമേയം. ഒന്നര വര്‍ഷമെടുത്താണ് ഗാനരംഗം ചിത്രീകരിച്ചതെന്നും അടുത്തമാസം തീം സോങ് ലോഞ്ച് ചെയ്യുമെന്നും ടൂറിസം പദ്ധതി രൂപകല്പന ചെയ്ത ആര്‍ക്കിടെക്റ്റ് ടി.വി മധുകുമാര്‍ പറഞ്ഞു. 6 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ സംവിധാനവും ഡോ. സി.വി രഞ്ജിത്താണ് നിര്‍വഹിച്ചിരിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications