തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പിണറായി വിജയന് നോട്ടീസ്, ഉദ്യോഗസ്ഥര്‍ കൈമാറി
കണ്ണൂർ: തിരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂര്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ ടിവി സുഭാഷാണ് നോട്ടീസ് അയച്ചത്. ധര്‍മ്മടത്തെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് കൈമാറിയത്.
പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കൊവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന് പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ നല്‍കിയ പരാതി പരിഗണിച്ചാണ് നോട്ടീസ് അയച്ചിട്ടുള്ളത്. എന്നാൽ ആരാണ് പിണറായി വിജയനെതിരെ പരാതി നല്‍കിയതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിക്കാനാണ് നിര്‍ദേശം നൽകിയിട്ടുള്ളത്.

അതേ സമയം സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടത്തിയതിനെതിരെ പേരാവൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പരാതി നൽകിയിട്ടുള്ളത്. സക്കീര്‍ഹുസൈന്റെ പരാതിയിലാണ് കളക്ടറുടെ നടപടി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയതിനെ അന്വേഷണം നടത്തുന്നതിന് കലക്ടര്‍ ജില്ല റൂറല്‍ എസ്പിക്ക് കത്തും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications