കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊയിലൂരിൽ ക്വാറിക്കെതിരെ പ്രദേശവാസികൾ നടത്തിയ സമരത്തിൽ സംഘർഷം

  • By Desk
Google Oneindia Malayalam News

പാനൂർ: പാനൂരിനടുത്തെ പൊയിലൂരിൽ ജനജീവിതത്തിന്റെ നിലനിൽപ്പുതന്നെ അപകടാവസ്ഥയിലാകുന്ന കരിങ്കൽ ക്വാറിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. കുടിവെള്ളം മുട്ടിക്കുന്ന കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതിനെതിരെ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും വയോജനങ്ങളടക്കം നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

താൽക്കാലിക വിലക്ക് നീക്കി കുവൈത്ത്: 21 മുതൽ വിദേശികള്‍ക്ക് പ്രവേശനം, ഇന്ത്യക്കാർക്ക് തിരിച്ചടി
എന്നാൽ കുടിൽ കെട്ടൽ സമരത്തിനെതിരെ പൊലിസ് ശക്തമായ നടപടികൾ സ്വീകരിച്ചതോടെസമരം സംഘർഷത്തിൽ കലാശിച്ചു. പൊയിലൂർ വെങ്ങത്തോട്ടിൽ പുതുതായി തുടങ്ങിയ ക്വാറിക്കെതിരെയാണ് നാട്ടുകാർ കുടിൽ കെട്ടി സമരമാരംഭിച്ചത്. സമരം തടയണമെന്നാവശ്യപ്പെട്ട് ക്വാറി ഉടമ ഹൈക്കോടതിയിൽ നിന്നും വിധി സമ്പാദിച്ചതിനെ തുടർന്നാണ് പൊലീസ് ഒഴിപ്പിക്കാനായെത്തിയത്.

kannur-map-18-1

ഇതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ വ്യാഴാഴ്ച്ച രാവിലെ മുതൽ റോഡിൽ കുത്തിയിരുന്നു. മാർഗതടസം സൃഷ്ടിച്ച വരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കാൻ ശ്രമിച്ചതോടെ ഉന്തുംതള്ളുമുണ്ടായി. സ്ത്രീകൾ ഉൾപ്പെടെ നുറുകണക്കിനാളുകളെ പൊലിസ് ഒടുവിൽ ബലം പ്രയോഗിച്ചു നീക്കി. കൊളവല്ലൂർ സി.ഐ യുടെ നേതൃത്വത്തിലാണ് പൊലീസ് വൻ സന്നാഹവുമായെത്തിയത്. റോഡിൽ മാർഗതടസമുണ്ടാക്കിയതിനും നിയമ വിരുദ്ധമായി സംഘം ചേർന്നതിനും അൻപതോളം സമരക്കാർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം സി. സത്യപ്രകാശ് സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി- ആർ.എസ്.എസ് നേതാകളായ വി.പി സുരേന്ദ്രൻ , മനോജ് പൊയിലൂർ, വി. പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു മണി വരെ പൊയിലൂരിൽ ഹർത്താൽ ആചരിച്ചു. പാനൂർ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിസ്ഥിതിയെ തകർക്കുന്ന വിധത്തിൽ ക്വാറികൾ അനുവദിക്കുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നുണ്ട്.ഇതു കൂടാതെ എണ്ണമറ്റ അനധികൃത ക്വാറികളും പാനൂർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. കരിങ്കൽ ക്വാറികൾ നിന്നുണ്ടാകുന്ന, ഉഗ്രസ്ഫോടക ശബ്ദം കാരണം' വീടുകൾക്കു കേടുപാടുകൾ സംഭവിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

English summary
Violence errupted in Poyiloor over srtrike against quarries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X