കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊളിക്കാന്‍ കൊണ്ടുവരുന്ന കപ്പലുകള്‍ കടലില്‍ തടയുമെന്ന് മത്സ്യതൊഴിലാളികള്‍: അഴീക്കലില്‍ സംഘ‍ര്‍ഷം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: അഴീക്കല്‍ സില്‍ക്കില്‍ പൊളിക്കാന്‍ കൊണ്ടുവരുന്ന കപ്പലുകള്‍ കടലില്‍ വെച്ച് തടയുമെന്ന് മത്സ്യതൊഴിലാളികള്‍ പ്രഖ്യാപിച്ചതോടെ അഴീക്കലില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വന്‍ പൊലിസ് സന്നാഹമിറക്കി പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാകലക്ടര്‍ തീരുമാനിച്ചതോടെ അഴീക്കലില്‍ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണുള്ളത്.‍

വീഡിയോ പ്രചാരണത്തില്‍ മുഖ്യമന്ത്രിയെ അനുകൂലിച്ചു പോസ്റ്റിട്ട കണ്ണൂര്‍ കലക്ടര്‍ പിന്‍വലിച്ചു തടിയൂരിവീഡിയോ പ്രചാരണത്തില്‍ മുഖ്യമന്ത്രിയെ അനുകൂലിച്ചു പോസ്റ്റിട്ട കണ്ണൂര്‍ കലക്ടര്‍ പിന്‍വലിച്ചു തടിയൂരി

തീരത്തോട് ചേര്‍ന്നുള്ള കപ്പല്‍പൊളിയും രാസമാലിന്യങ്ങളും മത്സ്യബന്ധനത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടിയാണ് കപ്പല്‍ പൊളിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തുന്നത്. അതേസമയം, അഴീക്കലില്‍ പൊളിക്കാന്‍ കൊണ്ടുവരുന്നതിനിടെ രണ്ട് കപ്പലുകള്‍ കടല്‍ പ്രക്ഷുബ്ദമായതോടെ വടം പൊട്ടി ഒഴുകിപ്പോയിരുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തി ഇപ്പോഴും മണലിലുറച്ച് തന്നെ കിടക്കുകയാണ്. ധര്‍മ്മടം തുരുത്തിലും അഴീക്കലുമായി മണലിലുറച്ച കപ്പലുകള്‍ ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായി.

azheekkalsilk-1

കപ്പലുകള്‍ വാങ്ങി ഇവിടെയെത്തിച്ച കമ്പനി ഇവ ഉടനെ മാറ്റുമെന്നറിയിച്ചെങ്കിലും ആരുമെത്തിയിട്ടില്ല. രാസമാലിന്യങ്ങള്‍ വഹിക്കുന്ന ഈ കപ്പലുകള്‍ ഇത്തരത്തില്‍ തീരത്തടിയുന്നതിലെ ഭീഷണി കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. എന്നാല്‍, കപ്പല്‍ പൊളി നിര്‍ത്തിവെക്കുന്നതിനെക്കുറിച്ച് അധികൃതര്‍ നിലവില്‍ ആലോചിക്കുന്നില്ല. തീരത്തുറച്ചു പോയ കപ്പലുകള്‍ പോലീസ് കാവലില്‍ കരയ്‌ക്കെത്തിക്കാനാണ് കലക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരത്തെ കടലില്‍ വെച്ചു വരെ കപ്പല്‍ പൊളി നടത്തിയതിനെതിരെ അഴീക്കലില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

English summary
Violence in Azheekkal port over ship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X