കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിക്കൂർ പടിയൂരിൽ വ്യാപക അക്രമം: ഒൻപത് ചെങ്കൽ ലോറികളും എടിഎം കൗണ്ടറും തകർത്തു!!

ഇരിക്കൂർ പടിയൂരിൽ വ്യാപക അക്രമം: ഒൻപത് ചെങ്കൽ ലോറികളും എടിഎം കൗണ്ടറും തകർത്തു!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഇരിക്കൂർ നഗരത്തിനടുത്തെ പടി​യൂ​രി​ൽ സാമൂഹ്യ വിരുദ്ധരുടെവ്യാ​പ​ക അ​ക്ര​മം. ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം. ഒ​മ്പ​ത് ചെ​ങ്ക​ൽ ലോ​റി​ക​ളും എ​ടി​എം, അ​ക്ഷ​യ കേ​ന്ദ്ര​വും, വാ​യ​ന​ശാ​ല​യും സാമുഹ്യ വിരുദ്ധർ അ​ടി​ച്ചു ത​ക​ർ​ത്തു. പ​ടി​യൂ​ർ ടൗ​ണി​ലെ ഗ്രാ​മീ​ണ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​ർ, പ​ടി​യൂ​രി​ലെ സി ​ര​മേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ക്ഷ​യ കേ​ന്ദ്രം, പ​ടി​യൂ​ർ പൊ​തു​ജ​ന വാ​യ​ന​ശാ​ല എ​ന്നി​വ​യു​ടെ ഗ്ലാ​സു​ക​ളാ​ണ് ത​ക​ർ​ത്ത​ത്.

ഭക്ഷ്യവിഷബാധയേറ്റ് ആസാം ദമ്പതികളുടെ മകളായ ആറു വയസുകാരി മരിച്ചു: വില്ലനായത് പഴകിയ ഇറച്ചിയെന്ന് സംശയംഭക്ഷ്യവിഷബാധയേറ്റ് ആസാം ദമ്പതികളുടെ മകളായ ആറു വയസുകാരി മരിച്ചു: വില്ലനായത് പഴകിയ ഇറച്ചിയെന്ന് സംശയം

ഇ​വി​ടു​ന്ന് 500 മീ​റ്റ​ർ അ​ക​ലെ പു​ലി​ക്കാ​ട് ടൗ​ണി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​മ്പ​ത് ചെ​ങ്ക​ൽ ലോ​റി​ക​ളും ത​ക​ർ​ത്തു. പ​ടി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്ര​കാ​ശ​ൻ, അ​ജേ​ഷ്, സ​ന്തോ​ഷ്, ര​ജീ​ഷ്, വി​നോ​ദ്, രാ​ജീ​വ​ൻ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റി​ക​ളാ​ണ് ത​ക​ർ​ത്ത​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ചെ​ങ്ക​ല്ലു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​ക​ൾ രാ​ത്രി ഇ​വി​ടെ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. പു​ല​ർ​ച്ചെ ഡ്രൈ​വ​ർ​മാ​ർ ലോ​റി എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്. എ​ല്ലാ ലോ​റി​ക​ളു​ടെ​യും ഗ്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്.

attackkannur

വി​വ​ര​മ​റി​ഞ്ഞ് ഇ​രി​ക്കൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പു​ലി​ക്കാ​ട് റോ​ഡ​രി​കി​ലെ വീ​ട്ടി​ലെ സി​സി​ടിവി പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ർ​ധ​രാ​ത്രി​യോ​ടെ ഒ​രാ​ൾ ന​ട​ന്ന് പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും ദൃ​ശ്യം വ്യ​ക്ത​മാ​കാ​ത്ത​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഗ്രാ​മീ​ണ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റി​ലെ സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ലൂ​ടെ അ​ക്ര​മി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. അക്രമം നടന്ന സ്ഥലങ്ങളിൽ ഡോഗ്‌ സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി.ഇരിക്കൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

English summary
Violence reported in Irikkur, ATM counters and quariies attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X