ദേശീയ ബോക്സിങ് ചാംപ്യൻഷിപ്പ്: ഇടി കാണാൻകണ്ണൂരിൽ വി.ഐ.പികളെത്തും
കണ്ണൂര്‍: ഡിസംബറിൽ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് കാണാന്‍ വി ഐ പികള്‍ ഏറെയെത്തും. കണ്ണൂരിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വി ഐ പികളുടെ വന്‍നിര തന്നെയുണ്ടാകുമെന്ന് തന്നെയാണ് സംഘാടകര്‍ നല്‍കുന്ന സൂചന.
ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത, ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ജെയ്‌ക്കോലി, സ്‌പൈസ് ജെറ്റ് എം ഡി അജയ് സിംഗ് എന്നിവര്‍ ബോക്‌സിംഗ് കാണാന്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇവര്‍ മത്സരങ്ങളുടെ അവസാന നാളില്‍ കണ്ണൂരിലെത്തുമെന്നാണ് സൂചന.

ഇവരോടൊപ്പം ബോളിവുഡില്‍ നിന്നുള്ള ചില സൂപ്പര്‍താരങ്ങളും കണ്ണൂരില്‍ എത്താനിടയുണ്ട്. ഷാറൂഖ് ഖാന്‍, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖര്‍ മത്സരം കാണാന്‍ കണ്ണൂരിലെത്തിയേക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നം കാരണം ഇവര്‍ അവസാന നിമിഷം പിന്‍വാങ്ങിയേക്കുമെന്ന ആശങ്കയുമുണ്ട്.
സ്‌പൈസ് ജെറ്റിന്റെ എം ഡി കണ്ണൂരിലെത്തുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിമാനങ്ങള്‍ കണ്ണൂരില്‍ ഇതുവരെ സര്‍വീസ് തുടങ്ങിയിട്ടില്ല. എം ഡിയുടെ വരവോടെ സ്‌പൈസ് ജെറ്റും കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുമോയെന്നതാണ് പ്രവാസികള്‍ ഉള്‍പ്പെടെ ഉറ്റുനോക്കുന്നത്












Click it and Unblock the Notifications