Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസാ തട്ടിപ്പ്: യുവാവ് ജീവനൊടുക്കിയതിനു പിന്നാലെ സ്ഥാപനത്തിനെതിരെ കേസെടുത്തു

കണ്ണൂര്‍: വിസാ തട്ടിപ്പിനിരയായ വയനാട് ജില്ലക്കാരനായ യുവാവ് ജീവനൊടുക്കിയതിനു പിന്നാലെ തളിപറമ്പിലെ ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായെന്ന മറ്റൊരു യുവാവിന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലിസും ട്രാവല്‍ ഏജന്‍സി ഉടമയ്ക്കെതിരെ പയ്യന്നൂര്‍ പൊലിസും കേസെടുത്തു. കുന്നരു കാരന്താട്ടെ ഉത്രാടന്‍ വീട്ടില്‍ ശശിയുടെ പരാതിയിലാണ് കേസെടുത്തത്.

തളിപറമ്പ് സ്റ്റാര്‍ ഹൈറ്റ്സ് കണ്‍സള്‍ട്ടന്‍സിയിലെ കിഷോര്‍ കുമാറിനെതിരെയാണ് പയ്യന്നൂര്‍ പൊലിസ് കേസെടുത്തത്. യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്തു ഇയാള്‍ പരാതിക്കാരനില്‍ നിന്നും പതിമൂന്ന് ലക്ഷം വാങ്ങുകയും പിന്നീട് വിസയോ പണമോ വാങ്ങിയെന്നാണ് പരാതി.

1

കാനറ ബാങ്ക് അൗക്കണ്ടുവഴിയാണ് 2021 ഓഗസ്റ്റ് അവസാനയാഴ്ച്ച മുതല്‍ കഴിഞ്ഞ വര്‍ഷം ജൂലായ് വരെ പരാതിക്കാരന്‍ പണം നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസകിട്ടാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ പൊലിസില്‍ പരാതി നല്‍കിയത്.

ഇതേ സ്വകാര്യസ്ഥാപന ഉടമ തന്നെ ആറുലക്ഷം രൂപ വാങ്ങി വിസ നല്‍കാതെ വഞ്ചിച്ചതില്‍ മനം നൊന്ത് വയനാട് ജില്ലയിലെ പുല്‍പ്പളളി സ്വദേശിയായ ടോമി-വിന്‍സി ദമ്പതികളുടെ മകന്‍ മൂത്തേടത്ത് അനൂപ് ടോമിയാ(24)ണ് ദിവസങ്ങള്‍ക്കു മുന്‍പ് ജീവനൊടുക്കിയത്. യുകെയിലേക്കുള്ള വിസ വാഗ്ദാനം ചെയ്താണ് അനൂപ് ടോമി ക്രൂരമായ വഞ്ചനയ്ക്കു ഇരയാക്കിയത്. അനൂപ് ടോമിയുടെ ജീവിതാഭിലാഷമായിരുന്നു യുകെയിലുള്ള ജോലിയും വിസയും.

അനൂപ് ടോമി ഉള്‍പ്പെടെ പതിനഞ്ചോളം പേരില്‍ നിന്നും ട്രാവല്‍ ഏജന്‍സി ഭീമമായ സംഖ്യ വിസയ്ക്കായി കൈപ്പറ്റിയിരുന്നു. ഏകദേശം മൂന്നരകോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സബ് ഓഫീസായാണ് തളിപറമ്പ് ചിറവയ്ക്കും പ്രവര്‍ത്തിച്ചിരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ പണമാവശ്യപ്പെട്ടു ഓഫിസിലെത്താന്‍ തുടങ്ങിയതോടെയാണ് കിഷോര്‍കുമാര്‍ തളിപറമ്പ് ഓഫിസ് പൂട്ടി മുങ്ങിയത്.

ഇയാളുടെ കൊച്ചിയിലെ ഓഫീസും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞത്. അഞ്ചുലക്ഷം മുതല്‍ ആറരലക്ഷം രൂപവരെയാണ് ഇയാള്‍ പലരില്‍ നിന്നുമായി അഡ്വാന്‍സ് വാങ്ങിയത്.പിന്നീട് പലതവണയായി ലക്ഷങ്ങള്‍ പലപേരിലും വാങ്ങിയെന്നും പരാതിയുണ്ട്. ഗഡുക്കളായാണ് തുക വാങ്ങിക്കൂട്ടിയത്.

നേരത്തെ ആലക്കോട് സ്വദേശിയുള്‍പ്പെടെ ഏഴുപേര്‍ നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. കിഷോര്‍കുമാറിനായി തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തളിപറമ്പ് പൊലിസ് വിശ്വാസ വഞ്ചനയ്ക്കാണ് കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+