Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷ്ണുപ്രിയ വധക്കേസ്: വിധി ലോകത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും സമര്‍പ്പിക്കുന്നു: പബ്ലിക് പ്രോസിക്യൂട്ടര്‍

തലശേരി: വിഷ്ണുപ്രിയ കൊലക്കേസിലെ വിധിപ്രസ്താവം പ്രതി ശ്യാംജിത്ത് കേട്ടു നിന്നത് യാതാരു ഭാവവ്യത്യാസവുമില്ലാതെ. നിഷ്ഠൂര കൊലപാതകത്തിന്‍ മരണം വരെ ജീവപര്യന്തം തടവിനും പത്ത് വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനുമാണ് കോടതി വിധി. നേരത്തെ കുറ്റക്കാരനായി കോടതി പ്രഖ്യാപിച്ചപ്പോഴും ജഡ്ജ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ താന്‍ നിരപരാധിയാണെന്നായിരുന്നു ശ്യാംജിത്തിന്റെ മറുപടി.

ഇതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞിട്ട് പറഞ്ഞ വിധി പ്രഖ്യാപനത്തിനിടെയിലും ശാന്തനും സമചിത്തനുമായിരുന്നു ശ്യാംജിത്ത്. അതേസമയം വിഷ്ണുപ്രിയ വധക്കേസിലെ വിധി പ്രോസിക്യൂഷന്‍ നടത്തിയ നിയമ പോരാട്ടത്തിന് അംഗീകാരമായി. ലോകത്തെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കായി വിധി സമര്‍പ്പിക്കുന്നുവെന്ന് അഡ്വ. കെ. അജിത്ത് കുമാര്‍ ശിക്ഷാവിധി വന്നതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

Vishnu Priya

ദൃക്‌സാക്ഷിയില്ലാത്ത കേസില്‍ പ്രതിക്ക് കോടതി ജീവിത അവസാനം വരെ തടവും പത്തുവര്‍ഷം കഠിന തടവും പിഴയും വിധിച്ചത് പ്രൊസിക്യൂഷന്‍ വാദത്തിനുള്ള അംഗീകാരമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീട്ടില്‍ കിടന്നുറങ്ങാനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമുള്ള ഓരോ പെണ്‍കുട്ടിക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയില്‍ ആശ്വാസമുണ്ടെന്നും നീതി ലഭിക്കാന്‍ എല്ലാവരും സഹകരിച്ചുവെന്നും വിഷ്ണുപ്രിയയുടെ സഹോദരിമാരായ വിപിനയും വിസ്മയും പൊട്ടിക്കരഞ്ഞ് കൊണ്ട് പ്രതികരിച്ചു. വിധിയില്‍ ആശ്വാസമുണ്ടെന്നും വിധി പകര്‍പ്പ് കിട്ടിയാല്‍ മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നു വിഷ്ണുപ്രിയയുടെ വല്യച്ഛന്‍ കെ.വിജയന്‍ പറഞ്ഞു. കേരളത്ത ഞെട്ടിച്ച കൊലപാതക കേസിലെ വിധി കേള്‍ക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.

എന്നാല്‍ വളരെ നിര്‍ന്നിമേഷനും വികാരരഹിതനുമായാണ് ശ്യാംജിത്ത് കോടതി വിധിയെ നേരിട്ടത്. തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ട ശേഷം പൊലിസുകാരോടൊപ്പം ശ്യാംജിത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങി. തലശേരി സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. മൃദുലയാണ് ശിക്ഷ വിധിച്ചത്. തലശേരി ജില്ലാ കോടതിയിലെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസമാണ് എവി മൃദുല അതിക്രൂരമായ കൊലപാതക കേസിലെ വിധി പ്രസ്താവിച്ചത്.

അടുത്ത ദിവസം മുതല്‍ അവര്‍ വയനാട് ജഡ്ജായി ചുമതലയേല്‍ക്കും. കൊലപാതകം നടന്നതിനു ശേഷം ശ്യാംജിത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ പതിനഞ്ച് മാസം കൊണ്ടാണ് കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. 30 ദിവസം കൊണ്ടാണ് പാനൂര്‍ സിഐ എംപി ആസാദ് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+