വിഷ്ണുപ്രിയയുടെ കൊലപാതകം: അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം
പാനൂര്‍: പാനൂര്‍ മൊകേരി വള്ള്യായിയില്‍ പ്രണയപ്പകയാല്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കുസാറ്റ് പോളിമര്‍ ആന്റ് റബ്ബര്‍ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്. 'അവള്‍ തേച്ചു അവന്‍ ഒട്ടിച്ചു' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അധ്യാപകന്റെ നിലപാട് സ്ത്രീവിരുദ്ധവും ലജ്ജാവഹവുമാണെന്ന് എസ്എഫ്ഐ പ്രതികരിച്ചു.
സംഭവത്തില്‍ പ്രതിഷേധവുമായി കുസാറ്റ് ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അധ്യാപകന്‍ മാപ്പ് പറയണമെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധസമരത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനിടെ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണ് പൊലിസ് ഹര്‍ജി നല്‍കിയത്. പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

ഇനി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തും. ഇവര്‍ തമ്മില്‍ എത്ര വര്‍ഷത്തെ പരിചയമുണ്ടായിരുന്നു, എപ്പോള്‍ മുതലാണ് ശ്യാംജിത്തിന്റെ മനസ്സില്‍ പക തോന്നിത്തുടങ്ങിയത്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും. ഒപ്പം മറ്റ് ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിക്കും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. അയാളെ ഇവിടെക്ക് എത്തിക്കാനുള്ള നടപടികളെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഒപ്പം അയല്‍വാസികളെയും സാക്ഷിയാക്കാനാണ് ആലോചന. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മാതൃകപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്ന രീതിയിലേക്ക് എത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. വിഷ്ണുപ്രിയ കൊലപാതക കേസില്‍ സമഗ്രാ ന്വേഷണം നടത്തുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു, കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷ്ണുപ്രിയ കൊലപാതകം: ത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് കുറ്റപത്രം അതിവേഗം സമര്‍പ്പിക്കുമെന്നും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവ്യക്തമാക്കി. വിഷ്ണുപ്രിയയുടെ സുഹൃത്തായ പൊന്നാനി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നോവെന്ന കാര്യം അന്വേഷിച്ചുവരികയാണ്.
വിഷ്ണുപ്രിയ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്യാംജിത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ട്. പ്രണയം ബ്രേക്ക് ചെയ്ത പകയിലാണ് ശ്യാംജിത്ത് കൊലആസൂത്രണം ചെയ്തത്. ഇതിന് സിനിമയും സോഷ്യല്‍മീഡിയയും പ്രചോദനമായിട്ടുണ്ടെങ്കില്‍ അതുകുറ്റകരമല്ല. അവസാനം നടന്ന ക്രൈംമാത്രമാണ് കുറ്റകരമായിട്ടുള്ളത്.
വിഷ്ണുപ്രിയ കൊലപാതകത്തെ കുറിച്ചു ശ്യാംജിത്ത് കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും അതുശാസ്ത്രീയമായി തെളിയിക്കുകയെന്നതാണ് പൊലിസ് ലക്ഷ്യം. ഇതുവരെ പൊലിസ് നടത്തിയത് ഈ രീതിയിലുള്ള അന്വേഷണമാണെന്നും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ പറഞ്ഞു.
ചിലമാധ്യമങ്ങള്‍ പ്രചരിക്കുന്നതുപോലെ വിഷ്ണുപ്രിയക്ക് അവസാനമായി ലഭിച്ച ഫോണ്‍ കോള്‍ മാത്രമല്ല ഈകൊലപാതകേസില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തളിപറമ്പ് മജിസ്ട്രേറ്റു കോടതിയില്‍ നിന്നും പ്രതി ശ്യാംജിത്തിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ശ്യാംജിത്തിനെ വിഷ്ണുപ്രിയയുടെ മൊകേരിയിലെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുക്കും.
അതിക്രൂരമായ കൊലപാതകം നടത്തിയതിനാല്‍ ശ്യാംജിത്തിനെതിരെ വിഷ്ണുപ്രിയയുടെ നാട്ടില്‍ കടുത്ത പ്രതിഷേധമുണ്ട്. അതിനാല്‍ കനത്ത പൊലിസ് സുരക്ഷയോടെയാണ് ഇയാളെ തെളിവെടുപ്പിനായി കൊണ്ടുവരിക. ഇതിനിടെ വിഷ്ണുപ്രിയ വധക്കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പൊലിസ് വിലയിരുത്തിയിട്ടുണ്ട്.
ശ്യാംജിത്ത് തനിയെ നടത്തിയ കൊലപാതകമാണ് ഇതെന്നും ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നുമാണ് അന്വേഷണത്തിന്റെ വിലയിരുത്തല്‍. കൂത്തുപറമ്പ് എ.സി.പി പ്രദീപന്‍ കണ്ണിപൊയില്‍, പാനൂര്‍ സിഐഎംപി ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.












Click it and Unblock the Notifications