വിഷ്ണുപ്രിയ വധക്കേസ്: വിധിപറയുന്നത് ഈ മാസം പത്തിലേക്ക് മാറ്റി
തലശേരി: വിഷ്ണുപ്രിയ വധക്കേസില്‍ ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എവി മൃദുല വിധി പറയുന്നത് മെയ് പത്തിലേക്ക് മാറ്റി. പാനൂര്‍ വളള്യായിയിലെ കണ്ണച്ചാന്‍ങ്കണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയെയാണ് 2022- ഒക്ടോബര്‍ 22-ന് പകല്‍ പന്ത്രണ്ട് മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാനന്തേരിയിലെ താഴെകളത്തില്‍ ശശിധരന്റെ മകന്‍ എ. ശ്യാംജിത്താ(25) ണ് കേസിലെ പ്രതി.
പ്രണയം നിരസിച്ചതിലുളള വിരോധമാണ് കൊലയ്ക്ക് കാരണമായി ആരോപിക്കുന്നത്. സംഭവത്തിന് മുന്‍പായി കുടുംബത്തോടൊപ്പം മരണവീട്ടില്‍ പോയശേഷം വിഷ്ണുപ്രിയ വീട്ടിലെത്തി സുഹൃത്തായ പൊന്നാനി പനമ്പാടയിലെ വിപിന്‍ രാജുമായി വീഡിയോ കോള്‍ വഴി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ശ്യാംജിത്ത് വീട്ടിലെത്തിയ കാര്യം വിഷ്ണുപ്രിയ വിപിന്‍രാജിനോട് ഫോണില്‍ പറയുകയും ചെയ്തിരുന്നു.

പാനൂരില്‍ ഫാര്‍മമിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. പൊലിസ് അന്ന് തന്നെ പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടില്‍ കൃത്യം നടത്തുന്നതിനായി എത്തിയ ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് തൊണ്ടിമുതലായി കണക്കാക്കി വിചാരണ കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നു. പ്രൊസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ളീഡര്‍ അഡ്വ. കെ. അജിത്ത് കുമാറാണ് ഹാജരായത്.
പ്രതിക്ക് വേണ്ടി അഡ്വ. എസ്. പ്രവീണ്‍, അഡ്വ. അഭിലാഷ് മാത്തൂരും ഹാജരായി. പ്രതി ശ്യാംജിത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കേസിന്റെ വിചാരണ വേഗത്തിലാക്കിയിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്നും കണ്ടെത്തിയിരുന്നു. കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു വിഷ്ണുപ്രിയയുടെത്. താനുമായി അടുപ്പമുണ്ടായിരുന്ന വിഷ്ണുപ്രീയ അകന്നതിന്റെ വൈരാഗ്യമാണ് അരുംകൊലയ്ക്കിടയാക്കിയത്.












Click it and Unblock the Notifications