ലഹരി വില്പനക്കാരെ പിടികൂടാന്‍ ഡിവൈഎഫ്ഐ ഷാഡോ ടീം രംഗത്തിറങ്ങുമെന്ന് വികെ സനോജ്
കണ്ണൂര്‍: തലശേരി സഹകരണ ആശുപത്രിക്ക് മുന്പില് ലഹരിമാഫിയ നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജനകീയ ജാഗ്രത ശക്തമാക്കുന്നതിനായി ഡിവൈഎഫ്ഐ ഷാഡോ ടീം രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് കണ്ണൂര്‍ യൂത്ത് സെന്ററില്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലിസിന് ഓരോ പ്രദേശത്തും വില്പന നടത്തുന്ന ലഹരി മാഫിയയുടെ വിവരങ്ങള്‍ ഷാഡോ ടീം കൃത്യസമയത്തു തന്നെ കൈമാറും.
ലഹരിമാഫിയ സംഘങ്ങള്‍ക്കെതിരെ വിപുലമായ കാംപയിന് ഡിവൈഎഫ്ഐ ഏറ്റെടുത്തു നടത്തുമെന്നും വികെ സനോജ് അറിയിച്ചു.നേരത്തെ ഡിവൈഎഫ്ഐ ലഹരിമാഫിയക്കെതിരെ യൂനിറ്റ്, വില്ലേജ് തലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നു. ഇതിനു ശേഷമാണ് സര്‍ക്കാര്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി വിവിധ സംഘടനകളുമായി ചേര്‍ന്ന് ബോധവല്‍ക്കരണപരിപാടികള്‍ തുടങ്ങിയത്.

തലശേരി ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്ഐ തലശേരിയില്‍ നടത്തിയ ലഹരിവിരുദ്ധ പ്രതിഞ്ജയെടുക്കലില് പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇയാളെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് തള്ളി പറഞ്ഞിരുന്നുവെങ്കിലും അതിശക്തമായ ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും കളം വിടാതുണ്ട്. ഈ സാഹചര്യത്തിലാണ് ലഹരിമാഫിയക്കെതിരെ പ്രത്യക്ഷ നടപടിയുമായി ഡിവൈഎഫ്ഐ രംഗത്തിറങ്ങിയത്.
ഇതിനിടെ ഇരട്ട കൊലപാതക സംഭവത്തില്‍ സിപിഎം ബന്ധം ആരോപിക്കപ്പെട്ട പാറായി ബാബുവിനെ തള്ളി പറഞ്ഞ് സിപിഎം നേതാവ് എംവി ജയരാജന് രംഗത്തെത്തി. തലശേരിയില്‍ നടന്ന ഇരട്ട കൊലപാതകം ലഹരിമാഫിയയെ ചോദ്യം ചെയ്തതിനാണ് തലശേരിയില്‍ രണ്ടു പേര് കൊല്ലപ്പെട്ടത്. പ്രതിയായ പാറായി ബാബു ബിജെപിയില്‍ നിന്ന് സിപിഎമ്മില്‍ എത്തിയ വ്യക്തിയാണ്. എങ്കിലും ഇയാള്‍ ചെയ്ത കുറ്റകൃത്യം തെറ്റു തന്നെയാണ് പാറായി ബാബുവിനെയും പാര്‍ട്ടി തള്ളി പറഞ്ഞിട്ടുണ്ട്.
തലശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി അംഗങ്ങളുടെ പ്രവര്‍ത്തനത്തില്‍ സവിശേഷമായ പരിശോധന നടത്തും. ചിലരുടെ രാഷ്ട്രീയ ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ട് കാര്യമില്ല. കേസിലെ മുഖ്യപ്രതി പാറായി ബാബുവിന് ക്വട്ടേഷന്‍ ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് പാര്‍ട്ടി ക്കറിയില്ലായിരുന്നു ഇനി അഥവാ രാഷ്ട്രീയ ബന്ധമുണ്ടെങ്കിലും ചെയ്തത് തെറ്റാണെന്നും ന്യായികരിക്കുന്നില്ലെന്നും എം.വി ജയരാജന് വ്യക്തമാക്കി.
കണ്ണൂരില്‍ പിടിമുറുക്കിയ ലഹരിമാഫിയക്കെതിരെ സിപിഎം ഡിസംബര്‍ ആദ്യവാരം 4000 കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ സദസുകള്‍ നടത്തും. തലശേരി ഇരട്ട കൊലപാതക കേസില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നും എംവി ജയരാജന് വ്യക്തമാക്കി. ഡിസംബര്‍. 3, 4 തീയ്യതികളിലാണ് ലഹരി വിരുദ്ധ സദസ് നടത്തുക. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ ആയിരം കേന്ദ്രങ്ങളില്‍ നവംബര്‍ 30ന് സാംസ്കാരിക സദസ് നടത്തും.
തലശേരി ഇരട്ട കൊലപാതക കേസിലെ പ്രതി പാറായി ബാബു ബി.ജെ.പിയില്‍ നിന്നും സി.പി.എമ്മിലേക്ക് വന്നയാളാണ് മറ്റു പ്രതികള്‍ സിപിഎം പ്രവര്‍ത്തകരല്ല. തലശേരി കൊടുവള്ളിയിലെ മാഫിയ സംഘത്തിന്റെ തലവന്‍ ജാക്സണനാണ്. ജാക്സന്റെ അളിയനാണ് പാറായി ബാബു ജാക്സണ് വഴിയാണ് ബാബു ഇത്തരം സംഘങ്ങളുമായി ബന്ധപ്പെടുന്നതെന്നും എംവി ജയരാജന് പറഞ്ഞു. ജാക്സണ് ലഹരിവില്പന നടത്തുന്നത് ചോദ്യം ചെയ്തതാണ്ഇരട്ട കൊലയ്ക്കു കാരണമായതെന്നും ജയരാജന് പറഞ്ഞു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications