കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരടിലെ ഫഌറ്റുകള്‍ പൊളിച്ചുമാറ്റി കോടതിവിധി നടപ്പാക്കണം: വി. എസിനു പുറകെ വി. എം സുധീരനും

മരടിലെ ഫഌറ്റുകള്‍ പൊളിച്ചുമാറ്റി കോടതിവിധി നടപ്പാക്കണം: വിഎസിനു പുറകെ വി എം സുധീരനും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മരടിലെ ഫ്ലാറ്റുകാര്‍ക്കെതിരെ വിഎസ് അച്യുതാനന്ദനു പിന്നാലെ വിഎം സുധീരനും രംഗത്തെത്തി. പാരിസ്ഥിതിക ചട്ടങ്ങള്‍ അട്ടിമറിച്ച് മരടിലെ അനധികൃത ഫഌറ്റു നിര്‍മാണവുമായി ബന്ധപ്പെട്ട് മരട് നഗരസഭാ അധികൃതര്‍ക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി എം സുധീരന്‍ തുറന്നടിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധിയെ കൊന്ന ഗോഡ്സെ ആയുധം മാത്രം, എതിർക്കേണ്ടത് പിറകിലുളള ആശയത്തെ, സൂര്യയുടെ പ്രസംഗം വൈറൽധിയെ കൊന്ന ഗോഡ്സെ ആയുധം മാത്രം, എതിർക്കേണ്ടത് പിറകിലുളള ആശയത്തെ, സൂര്യയുടെ പ്രസംഗം വൈറൽ

മരടിലെ അഞ്ച്ഫഌറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെയാണ് വേണ്ടത്. നിയമങ്ങള്‍ വന്‍കിടക്കാര്‍ക്ക് ബാധകമല്ലെന്ന് അവസ്ഥയുണ്ടാകരുത്.പിഴയടച്ച് ക്രമപ്പെടുത്താന്‍ അനുവദിക്കരുതെന്നും നിര്‍മാതാക്കള്‍ തന്നെയാണ് കുറ്റക്കാരെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,ഫഌറ്റില്‍ താമസിക്കുന്ന കുടുംബങ്ങളോട് മാനുഷിക പരിഗണന വേണം. ഡി.എല്‍.എ ഫഌറ്റിന്റെ കാര്യത്തില്‍ സുപ്രീം കോടതി വിധി പുനപരിശോധിക്കണം. സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഫഌറ്റുകളെക്കുറിച്ചും സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vmsudheeran-

മരടിലെ ഫഌറ്റുകള്‍ പൊളിച്ചു നീക്കണമെന്ന വിധിക്കെതിരായുള്ള ഫഌറ്റുടമകളുടെ പ്രതിഷേധത്തിന് കോണ്‍ഗ്രസും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് നേതൃത്വത്തിനു തലവേദന സൃഷ്ടിച്ചുക്കൊണ്ടു തന്റെ വ്യക്തിപരമായ നിലപാട് വ്യക്തമാക്കി വി. എസിനു പുറകെ സുധീരനും രംഗത്തെത്തിയത്.

ചെറുപുഴകരാറുകാരന്‍ ജോസഫ്് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ പേരിലുള്ള ട്രസ്റ്റുകള്‍ രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി മാനദണ്ഡം പുറപ്പെടുവിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.ട്രസ്റ്റുകള്‍ക്ക് മേല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഉണ്ടാവണമെന്നും സുധീരന്‍ പറഞ്ഞു.

English summary
VM sudheeran about Maradu flat issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X