കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടതിയില്‍ നിന്നും ഉയരുന്നത് അടിയന്തിരാവസ്ഥക്കാലത്തെ ശബ്ദം: കോടിയേരി

Google Oneindia Malayalam News

തലശേരി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപി എം പാര്‍ട്ടികോണ്‍ഗ്രസ് പതാക ദിനത്തില്‍ കോടിയേരി മുളിയില്‍നട ബ്രാഞ്ചില്‍ പതാക ഉയര്‍ത്തിയ ശേഷംമാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാവടക്കൂ, പണിയെടുക്കൂയെന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് കോടതിയില്‍ നിന്നും പുറത്തുവരുന്നത്. ഇത്തരം നിലപാട് പുന:പരിശോധിക്കാന്‍ ജുഡീഷ്യറി തയാറാകണമെന്നും കോടിയേരിആവശ്യപ്പെട്ടു. ധാരാളം പണിമുടക്കും സമരവും നടത്തിയാണ് നമ്മുടെ നാട് മാറിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല. കോടതി അതിനൊക്കെ എതിരായിരുന്നു. നേരത്തെ ഹൈക്കോടതിബന്ദും ഹര്‍ത്താലും നിരോധിച്ചു. ഇപ്പോള്‍ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നു.

-kodiyeri-

പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യസംവിധാനത്തിന് വെല്ലുവിളിയാണ്. ജഡ്ജിമാര്‍ക്ക് പറയാനുള്ള കാര്യം ജഡ്ജിമാര്‍ തുറന്നു പറയുന്നുണ്ടല്ലോ. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാരല്ലേ കോടതിയില്‍ നിന്ന് ഇറങ്ങിവന്ന് പരസ്യമായി വാര്‍ത്താസമ്മേളനം നടത്തിയത്. ഏതെങ്കിലും നിയമത്തില്‍ പറഞ്ഞ കാര്യമാണോ. വളരെ ശക്തമായ പ്രതികരണമല്ലേ നടത്തിയത്. അവരിലൊരു ജഡ്ജി സുപ്രിംകോടതി ചീഫ് ജസ്റ്റിസായില്ലേ. ജഡ്ജിമാര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്ന രാജ്യത്ത് മറ്റാരും പ്രതികരിക്കാന്‍ പാടില്ലെന്നാണോയെന്നുംകോടിയേരി ചോദിച്ചു.ദേശീയപണിമുടക്കിനെ മാത്രമല്ല ഇത് ബാധിക്കുക. ജീവനക്കാരുടെ ശമ്പളവര്‍ധനയും ആനുകൂല്യത്തിന്റെയും പ്രശ്നം വന്നാല്‍ പണിമുടക്കാനുള്ള അവകാശവും ഇല്ലാതാവുമെന്നും കോടിയേരി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹ്യാഘാത പഠനവും സര്‍വെയും തുടരാമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം സമരത്തില്‍ നിന്ന് പിന്മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പണം നല്‍കിയേ ഭൂമി ഏറ്റെടുക്കൂവെന്ന് കോടിയേരി പറഞ്ഞു. ബലംപ്രയോഗിച്ച് ആരുടെ ഭൂമിയും ഏറ്റെടുക്കില്ല. കുടിയൊഴിപ്പിക്കലല്ല, പുനരധിവാസമാണ് നടപ്പാക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അ്ഞ്ച് സെന്റ് സ്ഥലവും വീടുവെക്കാനുള്ള പണവും നല്‍കും. ഈ പദ്ധതിയുടെ ഭാഗമായി ആരെയും കണ്ണീര് കുടിപ്പിക്കില്ല. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് തൊഴിലവസരങ്ങളിലും മുന്‍ഗണന നല്‍കും. പാക്കേജ് പ്രഖ്യാപിച്ചാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും കോടിയേരി പറഞ്ഞു.

English summary
Voice of emergency rising from the court: kodiyeri balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X