Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടുകാര്‍ നോക്കി നില്‍ക്കവെ കുളിക്കാനിറങ്ങിയ വോളിബോള്‍ താരം മുങ്ങിമരിച്ചു

തലശേരി: സഹകളിക്കാര്‍ കരയില്‍ നോക്കിനില്‍ക്കവേ വോളിബോള്‍ താരമായ യുവാവ് കുളിക്കാനിറങ്ങിയപ്പോള്‍ മക്രേരി അമ്പലചിറയില്‍ മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടം. വെള്ളച്ചാല്‍ക്കരയിലെ കാട്ടില്‍ ഹൗസ് കെ.രാധാകൃഷ്ണന്റെയും പി.കെ പ്രസന്നയുടെയും ഏകമകനായ ജ്യോതിഷ് കൃഷ്ണയാ(27)ണ് ദാരുണമായി മരിച്ചത്.

വെള്ളച്ചാല്‍ ന്യൂപ്രസാദ് വോളിബോള്‍ ടീമിന്റെ മുന്‍ക്യാപ്റ്റനും മുന്‍നിരകളിക്കാരനുമായ ജ്യോതിഷ് കൃഷ്ണ വെള്ളച്ചാല്‍ ഗ്രൗണ്ടില്‍ നിന്നും പരിശീലനം കഴിഞ്ഞ് സഹകളിക്കാരോടൊപ്പം മക്രേരി അമ്പലചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിപോയത്.

1

കരയില്‍ ആളുകളുണ്ടായിരുന്നുവെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് കരയ്ക്കെത്തിച്ചത്. പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇലക്ട്രീഷ്യന്‍ ജോലി ചെയ്തുവരികയായിരുന്നു.

സംസ്‌കാരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷംനാളെ ഉച്ചയോടെ നടക്കും.ജില്ലയില്‍ നടക്കുന്ന പ്രധാന ടൂര്‍ണമെന്റുകളില്‍ ന്യൂപ്രസാദിന് വേണ്ടി ജേഴ്സിയണിഞ്ഞിട്ടുണ്ട് ജ്യോതിഷ്‌കൃഷ്ണ. കണ്ണൂര്‍ ജില്ലയിലെ മുന്‍നിര വോളിബോള്‍ ക്ലബുകളിലൊന്നാണ് വെള്ളച്ചാലിലെ ന്യൂപ്രസാദ്.സംസ്ഥാനതലത്തിലുംദേശീയ തലത്തിനും ശ്രദ്ധേയരായ നിരവധി കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ പ്രസാദ് വോളിബോള്‍ ക്ലബിന ്കഴിഞ്ഞിട്ടുണ്ട്. ക്ലബിന്റെ മികച്ച കളിക്കാരിലൊരാളായ ജ്യോതിഷ് കൃഷ്ണയുടെ ആക്സ്മിക വിയോഗം മക്രേരി ഗ്രാമത്തെ വിയോഗത്തിലാഴ്ത്തിയിരിക്കുകയാണ്.

കുളത്തില്‍ ഇറങ്ങി പകുതിയോളം നീന്തിയശേഷം തളര്‍ച്ച അനുഭവപ്പട്ട ജ്യോതിഷ് കുളത്തിന് സൈഡിലായ് പതിച്ച നിലയിലേക്ക് മാറുന്നതിനിടയിലാണ് വെള്ളത്തിന് ആഴത്തിലേക്ക് മുങ്ങിതാണതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കുന്നവരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ആഴത്തിലേക്ക് താഴ്ന്ന ജ്യോതിഷ് വെള്ളത്തിന് മുകളിലേക്ക് പിന്നീട് വന്നില്ലയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ആഴംകൂടുതല്‍ കാരണം കണ്ടെത്താന്‍ കഴിയാതാവുകയായിരുന്നു. പിന്നീട് കൂത്തുപറമ്പില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സും, പൊലീസും ചേര്‍ന്നാണ് രാത്രി 7:30 മണിയോടെ മൃതദേഹം പുറത്തെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+