പള്ളികളില്‍ നടന്നത് ചരിത്രത്തിലില്ലാത്ത വോട്ടുപിടിത്തം: മുസ്‌ലിം ലീഗ് തന്ത്രത്തില്‍ സിപിഎം വീഴുമോ?
കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു ഇക്കുറി നടന്നത് ചരിത്രത്തിലില്ലാത്ത വോട്ടുപിടിത്തം. കാലേക്കൂട്ടി തയാറാക്കിയ തങ്ങളുടെ പദ്ധതി അതീവ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് മുസ്‌ലിം ലീഗ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മണ്ഡലങ്ങളില്‍ ന്യൂനപക്ഷ സുനാമി അടിച്ചാല്‍ കുത്തിയൊലിച്ചു പോകുക എല്‍ഡിഎഫായിരിക്കും.
ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം നടന്നുവെന്നു സിപിഎം സംസഥാന സെക്രട്ടറിയേറ്റു തന്നെ സമ്മതിച്ചിരിക്കേ അതു എല്‍ഡിഎഫിനു വിരുദ്ധമല്ലെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള ന്യൂനപക്ഷങ്ങളുടെ എതിര്‍പ്പാണ് പോളിങ് കൂടാന്‍ കാരണമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന ഇടതു മുന്നണിക്ക് മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായ വോട്ടര്‍മാരും മതേതര ചിന്താഗതിവച്ചു പുലര്‍ത്തുന്ന ഭൂരിപക്ഷ സമുദായവും വോട്ടുചെയതുവെന്നാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു അവലോകനത്തിന്റെ സാരാംശം.













Click it and Unblock the Notifications