കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആഭ്യന്തര വകുപ്പ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പിണറായി പഠിക്കുന്നത് അമിത് ഷായില്‍ നിന്ന്: വിടി ബല്‍റാം

Google Oneindia Malayalam News

കണ്ണൂര്‍: നരേന്ദ്രമോദി സര്‍ക്കാര്‍ ദേശീയ തലത്തില്‍ ചെയ്യുന്നതൊക്കെ തന്നെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുകയാണെന്നും കേരളവും ആ ദിശയിലേക്ക് തന്നെയാണ് നീങ്ങികൊണ്ടിരിക്കുന്നതെന്നും മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വിടി ബല്‍റാം.

SD

ആഭ്യന്തര വകുപ്പ് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പോലും പിണറായി വിജയന്‍ പഠിച്ചു കൊണ്ടിരിക്കുന്നത് അമിത് ഷായില്‍ നിന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍സ്റ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിയോജിപ്പിന്റെ ജനാധിപത്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തതൊക്കെ രാജ്യദ്രോഹമായി മാറുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി; സാരിയില്‍ അതീവ സുന്ദരിയായി ഷംന കാസിം

സാധാരണ രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ പോലും കലാപാഹ്വാനങ്ങളായി ചിത്രീകരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ജനാധിപത്യം ഭദ്രമാണോ എന്നും അതിന്റെ ഭാവി അപകടത്തിലാണോ എന്നും അദ്ദേഹം ചോദിച്ചു. ചടങ്ങ് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.

'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍

ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.തങ്കച്ചന്‍ മാത്യു, കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഇ പി ഹംസ കുട്ടി എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി ജി അരുണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രേമന്‍ മാവില നന്ദിയും രേഖപ്പെടുത്തി.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
VT Balram lashes out Pinarayi Vijayan and Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X