Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചരക്കണ്ടിയില്‍ റോഡിലേക്ക് മതില്‍ ഇടിഞ്ഞു വീണു വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഞ്ചരക്കണ്ടി :കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയില്‍ മതിലിടിഞ്ഞു റോഡിലേക്ക് വീണുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴ്ക്ക് വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം. അഞ്ചരക്കണ്ടി - കണ്ണൂര്‍ റോഡിലെ ജുമാമസ്ജിദിന്റെ ചുറ്റുമതിലാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്.

പള്ളിക്ക് സമീപമുള്ള മദ്രസയില്‍ നിന്നും വീട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ നടന്നു പോകുമ്പോഴാണ് സംഭവം മതിലിനോട് ചേര്‍ന്ന് ഒരു കുട്ടി നടന്നു പോകുന്നതിനിടെയില്‍ ചെങ്കല്‍ കൊണ്ടു കെട്ടിയ മതില്‍ റോഡിലേക്ക് പതിക്കുകയായിരുന്നു.

kannur-rain

കുട്ടി എതിര്‍ദിശയിലേക്ക് ഓടി മാറിയതിനാലും റോഡില്‍ വാഹനമില്ലാതിരുന്നതിനാലുമാണ് ദുരന്തം ഒഴിവായത് അപകടമുണ്ടാക്കിയ മതിലിന്റെ ചെങ്കല്ലുകള്‍ നാട്ടുകാര്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. വിദ്യാര്‍ത്ഥിനിയുടെ കൂടെ രണ്ടു കുട്ടികള്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ അല്‍പ്പം പുറകെ നടന്നതിനാല്‍ അപകടത്തില്‍പ്പെട്ടില്ല അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.

തൊട്ടടുത്ത വീട്ടിലെ സിസി.ടിവി ദൃശ്യമാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ പെയ്യുന്ന കണ്ണുരില്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും വ്യാഴാഴ്ച്ച അവധി നല്‍കിയിരുന്നില്ല.

എന്നാല്‍ രാവിലെ മുതല്‍ അതിശക്തമായ മഴ പെയ്യുന്നതിനെ തുടര്‍ന്ന് ഭൂരിഭാഗം വിദ്യാലയങ്ങളും ക്ലാസുകള്‍ നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ പെയ്ത കനത്ത മഴയിലും വീശിയടിച്ച ചുഴലിക്കാറ്റിലും ഉളിയില്‍ മേഖലയില്‍ കനത്ത നാശ നഷ്ടമുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി ഉളിയില്‍ -പാച്ചിലാളം റോഡ് ഉളിയില്‍ മുല്ലേരിക്കണ്ടി കല്ലേരിക്കല്‍ റോഡിലും വെള്ളം കയറി.

പാച്ചിലാളം റോഡിന്റെ പലഭാഗങ്ങളിലും മണ്ണിടിച്ചല്‍ സംഭവിച്ചതു കാരണം അപകട ഭീഷണിയിലാണ്. തോട് കടന്നു പോകുന്ന സമീപത്തെ പറമ്പുകളിലെല്ലാം വെള്ളം കെട്ടി നിന്നു കൃഷിനാശമുണ്ടായി കുന്നില്‍ കീഴില്‍ - അത്ത പുഞ്ച റോഡ് പാലത്തിന് സമീപം പൂര്‍ണമായും വെള്ളത്തിലായി. തോട് കരകവിഞ്ഞ് വെള്ളം ഗ്രൗണ്ടിനകത്ത് പ്രവേശിച്ചതിനാല്‍ ഉളിയില്‍ ഗവ:യു.പി സ്‌കൂളിന് അവധി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+