Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരും തനിക്ക് തരണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയോട് തനിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടെന്നും കണ്ണൂരും തനിക്ക് തരണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലത്ത് മാരാര്‍ജി സ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പാവപ്പെട്ടവരോട് തനിക്ക് താല്‍പ്പര്യമുണ്ടെങ്കിലും എല്ലാവരുടെയും വികസനമാണ് താന്‍ ലക്ഷ്യമിടുന്നത് ഒരു വിഭാഗത്തിനായി മാത്രമല്ല എല്ലാവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുക എല്ലാവരെയും ഒരു പോലെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഇകെ നായനാരുടെ കുടുംബവുമായി തനിക്ക് നേരത്തെ ബന്ധമുണ്ട് ഇതിന് മുന്‍പും ആ വീട്ടില്‍ പോയിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ അന്ന് ഇക്കാര്യം ചര്‍ച്ചയാക്കിയില്ല. ഇപ്പോള്‍ മന്ത്രിയായതിനാലാണ് തന്റെ വരവും പോക്കും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സ്ഥാപക നേതാവായ കെജി മാരാറുടെ സ്മൃതി മണ്ഡപത്തില്‍ സുരേഷ് ഗോപി പുഷ്പാര്‍ച്ചന നടത്തുകയും ഹാരമണിയിക്കുകയും ചെയ്തു.

suresh-gopi

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രഞ്ചിത്ത്, ദേശിയ കൗണ്‍സില്‍ അംഗം സി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് എന്‍ഹരിദാസ് നേതാക്കളായ ബിജു ഏളക്കുഴി എം. ആര്‍ സുരേഷ് എന്നിവര്‍ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. രാവിലെ 11.15ന് മാടായി കാവില്‍ ദര്‍ശനം നടത്തിയതിനു ശേഷമാണ് സുരേഷ് ഗോപി പറശിനി കടവിലേക്ക് പോയത് ഇതിനു ശേഷം കല്യാശേരിയില്‍ ഇ.കെ. നായനാരുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം പള്ളിക്കുന്ന് രാജേന്ദ്ര നഗറില്‍ കഥാകൃത്ത് ടി പത്മനാഭനെയും സന്ദര്‍ശിച്ചു.

ഇതിനു ശേഷം 2.15നാണ് കണ്ണൂര്‍ പയ്യാമ്പലത്ത് മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി കൊട്ടിയൂരിലേക്ക് മടങ്ങിയത്. മണത്തണയില്‍ അന്തരിച്ച ബി.ജെ.പി നേതാവ് പി.പി മുകുന്ദന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപി ബിജെപി നേതൃത്വത്തിനോട് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു ഈ സാഹചര്യത്തിലാണ് കണ്ണൂരിനെ കുറിച്ചു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ മാടായിപ്പാറയുടെ ടൂറിസം വികസനത്തിനായി സാധ്യമായത് മുഴുവന്‍ ചെയ്യുമെന്ന് ക്ഷേത്രം മാനേജരുമായുള്ള കൂടിക്കാഴ്ച്ചയില്‍ സുരേഷ് ഗോപി ഉറപ്പു നല്‍കിയിരുന്നു. സ്ത്രികള്‍ ഉള്‍പ്പെടെ വന്‍ജനക്കൂട്ടമാണ് മാടായി കാവില്‍ സുരേഷ് ഗോപിയെ കാണാനെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+