Get Updates
Get notified of breaking news, exclusive insights, and must-see stories!

വഖ്ഫ് ബോർഡ് സ്വത്തുക്കൾ വീണ്ടെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

തലശേരി:സംസ്ഥാനത്തെ കോടിക്കണക്ക് രൂപയുടെ വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നത് അനുവദിക്കില്ലെന്നും വഖ്ഫ് സർവ്വെ പൂർത്തിയായാൽ വീണ്ടെടുക്കാൻ കഴിയുന്ന സ്വത്തുക്കൾ വീണ്ടെടുക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ. സ്വത്തുക്കൾ വീണ്ടെടുത്ത് ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ തുടങ്ങി നാട്ടിലെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഉപകാരപ്പെടുന്ന പല പദ്ധതികളും ആരംഭിക്കാൻ വഖ്ഫ് ബോർഡിന് ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വഖ്ഫ് ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ സംഘടിപ്പിച്ച വഖ്ഫ് രജിസ്ട്രേഷൻ അദാലത്തും സർട്ടിഫിക്കറ്റ് വിതരണവും ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

abd-1633801443.jpg -Properties

വഖ്ഫിൻ്റെ സ്വത്തുക്കൾ പൊതു സ്വത്താണ്. അവ വീണ്ടെടുക്കുകയാണ് ലക്ഷ്യം. അതിനാണ് വഖ്ഫ് സർവ്വെ നടത്തുന്നത്.സർവ്വെ ഏഴ് ജില്ലകളിൽ പൂർത്തിയായി. ബാക്കി ജില്ലകളിൽ സർവ്വെ കമ്മീഷണറായി പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിന് ചുമതല നൽകി.സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്. വഖ്ഫ് സ്വത്തുക്കൾ വീണ്ടെടുക്കുക തന്നെ ചെയ്യും. മന്ത്രി പറഞ്ഞു.വഖ്ഫ് രജിസ്ട്രേഷനിൽ പലർക്കും താൽപര്യമില്ലാത്ത സ്ഥിതിയുണ്ട്. ആ നില മാറണം. വരുമാനം വർദ്ധിപ്പിച്ച് സ്വയം പര്യാപ്തതയിലേക്ക് വഖ്ഫ് ബോർഡിനെ ഉയർത്തുകയാണ് ലക്ഷ്യം. വഖ്ഫിൻ്റെ പ്രയോജനം താഴെ തട്ടിലേക്കെത്തണം. അതിനുള്ള നടപടികളുമായാണ് വഖ്ഫ് ബോർഡ് മുന്നോട്ട് പോകുന്നത്. മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.

രജിസ്ട്രർ ചെയ്ത 40 സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.അദാലത്തിൽ 12 അപേക്ഷകൾ പരിഗണിച്ചു. പൂർണ്ണരേഖകൾ ഹാജരാക്കിയ7 അപേക്ഷകളിന്മേൽ രജിസ്ടേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ.ടി.കെ ഹംസ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, സംസ്ഥാന വഖ്ഫ് ബോർഡ് അംഗങ്ങളായ അഡ്വ പി വി സൈനുദ്ദീൻ, അഡ്വ എം ഷറഫുദ്ദീൻ, റസിയ ഇബ്രാഹിം, വഖ്ഫ് ബോർഡ് സി ഇ ഒ ബി എം ജമാൽ, ഡിവിഷണൽ ഓഫീസർ എൻ റഹീം എന്നിവർ പങ്കെടുത്തു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    കേയി ചരിത്ര രചന സമിതി പ്രസിദ്ധീകരിച്ച സി.കെ.പി അബ്ദുറഹ്മാൻ കേയി എഴുതിയ കേയി ചരിത്രവും വർത്തമാനവും എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലും മന്ത്രി പങ്കെടുത്തു.'നൂറ്റാണ്ടു പാരമ്പര്യമുള്ള കുടുംബത്തെ സംബന്ധിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും ചരിത്ര വിചാരങ്ങളെ പുതിയ കാലത്തിനനുസരിച്ച് പഠിക്കുന്നതിനായി ഉപകരിക്കുമെന്ന് പ്രകാശനം നിർവ്വഹിച്ച് മന്ത്രി പറഞ്ഞു. സംസ്ഥാന വ്യവസായ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പുസ്തകം ഏറ്റുവാങ്ങി. ചരിത്ര രചന സമിതി ചെയർമാൻ പി.വി സൈനുദീൻ അധ്യക്ഷനായി. കേയി കുടുംബ ഖാസി സയ്യിദ് ഇബ്രാഹിം പുക്കോയ തങ്ങൾ പ്രാർഥനയ്നക്കു നേതൃത്വം നൽകി. സി.കെ.പി മമ്മു, പ്രൊഫ. വി.പി ബാബു, പ്രൊഫ. ഇ.ഇസ്മഈൽ, പ്രൊഫ. എ.പി സുബൈർ, എ.പി.എം അഷ്റഫ്, സി.കെ.പി റഈസ് സംസാരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+