കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈഫ് പദ്ധതി: ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ വാര്‍ഡുതല സംവിധാനമൊരുക്കും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ലൈഫ് പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ വാര്‍ഡ്തല സംവിധാനമൊരുക്കും. വാര്‍ഡുതലത്തില്‍ സംവിധാനമൊരുക്കുന്നതിന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് ലൈഫ് മിഷന്‍ ജില്ലാതല മോണിറ്ററിംഗ് ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍ കൈയെടുത്ത് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ വാര്‍ഡുതലത്തില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം.

കൊവിഡിനിടെ ബലി പെരുന്നാൾ, തിരുവനന്തപുരത്ത് ആഘോഷങ്ങൾക്ക് മാർഗനിർദേശങ്ങൾകൊവിഡിനിടെ ബലി പെരുന്നാൾ, തിരുവനന്തപുരത്ത് ആഘോഷങ്ങൾക്ക് മാർഗനിർദേശങ്ങൾ

ആഗസ്ത് ഒന്നു മുതല്‍ 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട സമയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ ചേംബറില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം. കൊവിഡ് പശ്ചാത്തലത്തില്‍ ഓഫീസുകളില്‍ തിരക്കു കൂട്ടേണ്ട അവസ്ഥ ഗുണഭോക്താക്കള്‍ക്ക് ഉണ്ടാകില്ല. അപേക്ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്നും വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.

 kannur-map-18

പൂര്‍ണമായും സോഫ്റ്റ് വെയര്‍ അധിഷ്ഠിത സംവിധാനത്തിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്നതിന് വാര്‍ഡുതലത്തില്‍ ഒന്നോ അതിലധികമോ സഹായകേന്ദ്രങ്ങള്‍ ഒരുക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കമ്പ്യൂട്ടര്‍ സൗകര്യമുള്ള ക്ലബ്ബുകള്‍ സ്ഥാപനങ്ങള്‍ എന്നിവ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം. അര്‍ഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തി മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വേണ്ട പ്രചരണം നല്‍കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

സഹായ കേന്ദ്രങ്ങള്‍ കുറവുള്ള ഇടങ്ങളില്‍ ഓരോ വാര്‍ഡിനും വ്യത്യസ്ത ദിവസങ്ങള്‍ നല്‍കി അപേക്ഷകരുടെ തിരക്ക് കുറക്കാനുള്ള നടപടി സ്വീകരിക്കണം. അര്‍ഹരായവരുടെ അവസരം നഷ്ടമാകുന്നില്ല എന്നുറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു സാഹചര്യത്തിലും അപേക്ഷകള്‍ നേരിട്ടു വാങ്ങാന്‍ പാടുള്ളതല്ല. ലഭിച്ച അപേക്ഷകളുടെ പട്ടിക ആഗസ്ത് 17 ന് തദ്ദേശ സ്ഥാപനതലത്തില്‍ പ്രസിദ്ധീകരിക്കണം. സൂക്ഷ്മ പരിശോധനയ്ക്കായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഫീല്‍ഡ് പരിശോധന ആഗസ്ത് 21 നകം നടത്തി ഓണ്‍ലൈനായി പരിശോധന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. സെപ്തംബര്‍ 30ഓടെ അംഗീകരിച്ച ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും.

എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ലൈഫ് മിഷന്‍ ജില്ലാതല മോണിറ്ററിംഗ് സമിതി ജോ. കണ്‍വീനര്‍ വി കെ ദിലീപ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം അനില്‍കുമാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

English summary
Ward level arrangements to submit application for Life Scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X