ശ്രീകണ്ഠാപുരം നഗരസഭയില്‍ അഞ്ചരകോടിയുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കും
ശ്രീകണ്ഠാപുരം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠാപുരം നഗരസഭയില്‍ മാലിന്യനിര്‍മാര്‍ജ്ജനത്തിനും ശുചിത്വവല്‍ക്കരണത്തിനുമായി അഞ്ചരകോടി ചെലവില്‍ നടപ്പിലാക്കുന്നു. ജൈവമാലിന്യം കൃത്യമായി വേര്‍തിരിച്ചു സംസ്‌കരിക്കുകയും ഇതുവഴി നഗരസഭയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ പ്രദേശങ്ങളും ശുചീകരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നത് നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ കെവി ഫിലോമിന അറിയിച്ചു.
കേരള സംസ്ഥാന വേസ്റ്റ് മാനേജ്മെന്റ് ഫണ്ട്, കേന്ദ്രധനകാര്യകമ്മിഷന്‍ ഗ്രാന്‍ഡ്, സ്വച്ച് ഭാരത് മിഷന്‍ ഫണ്ട് തുടങ്ങിയവയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വീടുകളിലെ ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് ആറായിരം വീടുകളില്‍ റിങ് കംപോസ്റ്റ് വിതരണം ചെയ്യും. രണ്ടരകോടിയാണ് ഈ പദ്ധതിക്കായി നീക്കിവെച്ചത്. കൂടാതെ എഴുന്നൂറുവീടുകളില്‍ ജൈവലമാലിന്യ സംസ്‌കരണത്തിനായി ബയോ ബിന്‍ കംപോസ്റ്റുകളും ഫ്ളാറ്റുകള്‍, സ്‌കൂളുകള്‍ എന്നിവടങ്ങളിലെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ചു നേരിട്ട് വളമാക്കി മാറ്റുന്നതിനുളള മെഷീനുകളും ഇവിടങ്ങളില്‍ സജ്ജീകരിക്കും.

ബയോഗ്യാസ് നിര്‍മാണത്തിനായി 12.15 ലക്ഷം രൂപയും ഹരിതസേനക്ക് മാലിന്യശേഖരണത്തിന് ഓട്ടോറിക്ഷ വാങ്ങാന്‍ 10.5 ലക്ഷം രൂപയുമാണ് അനുവദിക്കുക. മൂന്ന് ഓട്ടോറിക്ഷകള്‍ ലഭ്യമാക്കും. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ എംസിഎഫില്‍ എത്തിക്കുന്നതിന് വേണ്ടിയാണിത്.
ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 9.64 ലക്ഷം രൂപയും. മാലിന്യം വലിച്ചെറിയല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സിസിടിവി കാമറ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും വിനിയോഗിക്കും. ബസ് സ്റ്റാന്‍ഡ്, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ ശേഖരിക്കുന്നതിന് മിനി ബൂത്തുകള്‍ക്കായി 1.07 ലക്ഷവും രൂപയും പ്ലാസ്റ്റിക്കിന് ബദലായുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപയും സാനിറ്ററി നാപ്കിന്‍ നശിപ്പിക്കുന്നതിനുള്ള മെഷീന്‍ സ്ഥാപിക്കാന്‍ 6.5 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ഡൈന്രേജ്് മാന്‍ ഹോള്‍ ക്ളീനിങ് ചെയ്യുന്ന തൊഴിലാളികള്‍ക്ക് സുരക്ഷിതതവം ഡ്രൈനേജ് മാന്‍ ഹോള്‍ ക്ളീനിങ് ചെയ്യുന്ന തൊഴിലാളികള്‍ക്ക്സുരക്ഷിതത്വം ഉറപ്പാക്കാനായി സഹായി കര്‍മചാരി പ്രൊജക്റ്റ് നടപ്പിലാക്കും. ഹ്രിതകര്‍മ്മ സേനയ്ക്ക് യൂനിഫോം, സുരക്ഷാ ഉപകരണങ്ങള്‍, ഗ്രീന്‍ പോട്ട്രോക്കോള്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനുംതുക വകയിരുത്തിയിട്ടുണ്ട്.
ഇവകൂടാതെ പദ്ധതിയുടെ ഭാഗമായി തുമ്പൂര്‍ മൊഴി മോഡല്‍ എയ്റോബിക്് കംപോസ്റ്റ് യൂനിറ്റ് നിര്‍മിക്കല്‍, ലഗസി മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, വ്യക്തി ഗത ശൗചാലയം നിര്‍മിക്കുന്നതിനുളള സഹായം, ബൊക്കാഷി ബക്കറ്റ് വിതരണം എംസി. എഫിലേക്ക് ഉപകരണങ്ങള്‍ വാങ്ങല്‍, കാവുമ്പായി എംസിഎഫില്‍ അഗ്നി സുരക്ഷാ സംവിധാനമൊരുക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് നഗരസഭാ ആസൂത്രണം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications