ജില്ലാ ആശുപത്രിയില്‍ നിന്നും മലിനജലം ഒഴുക്കി പുറത്തേക്ക് വിടുന്നു; പകര്‍ച്ചവ്യാധി ഭീഷണി
കണ്ണൂര്‍: നിത്യേന നൂറുകണക്കിന് രോഗികളെ കിടത്തി ചികില്സിക്കുന്ന കണ്ണൂര്‍ ജില്ലാ ആശുപത്രി ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ രോഗികളാക്കുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആശുപത്രിയാണ് സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് രോഗം വിതരണം ചെയ്യുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്നുമുളള മലിനജലപ്ലാന്റില്‍ നിന്നുമുള്ള മലിനജലം ആശുപത്രിക്ക് സമീപത്തേക്ക് ഒഴുകിയെത്തി പ്രദേശത്തെ ദുര്ഗന്ധപൂരിതമാക്കിയിരിക്കുകയാണ്. വെള്ളം കെട്ടികിടക്കുന്ന സ്ഥലത്തിന് ചുറ്റും അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
ആശുപത്രിയില്‍ നിന്നും മലിന ജലം ഒഴുകി പോകുന്നതിന് വേണ്ടി ഓവ് ചാല് കെട്ടിയിരുന്നുവെങ്കിലും ഓവുചാല്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ഇതുകാരണം വെള്ളം ഒഴുകി പോകാത്ത സ്ഥിതിവിശേഷമാണ്. പട്ടാളത്തിന്റെ കൈവശമുള്ള ഭൂമിയിലാണ് മലിന ജലം കെട്ടികിടക്കുന്നത്.

പട്ടാളത്തിന്റെ ആവശ്യത്തിനായി ഉപയോഗിക്കുന്ന കിണര്‍ മലിനജലം ഒഴുകിയെത്തുന്നതിന് അടുത്താണ്. ഈ കിണറിലേക്ക് വെള്ളം പരന്ന് കുടിവെള്ളം മുട്ടുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.,
മലിനജലം ഒഴുകി വരുന്നതിനെതിരെ നാട്ടുകാര്‍ പല തവണ ആശുപത്രി സുപ്രണ്ടിനും ജില്ലാ പഞ്ചായത്ത് ഭരണാധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ മലിനജലം ഒഴുകിപോകാനുള്ള യാതൊരു വഴിയും ആശുപത്രിയുടെ ഭാഗത്ത് നിന്നോ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നോ ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
മലിനജലം ഒഴുകുന്നത് തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്. മലിനജലം കെട്ടികിടക്കുന്ന സ്ഥലത്ത് കൂടെ മൂക്ക് പൊത്തിയല്ലാതെ പോകാന്‍ സാധിക്കില്ല. സമീപത്ത് താമസിക്കുന്നവര്‍ ഇപ്പോള്‍ പകര്‍ച്ചവ്യാധി ഭീതിയിലാണ് കഴിയുന്നത്.
ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററുകളില്‍ നിന്നും കാന്റീനുകളില്‍ നിന്നുമുള്ള മാലിന്യം കലര്‍ന്ന വെള്ളം തുറസായ സ്ഥലത്ത് ഒഴുക്കി വിടുന്നതിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്. എന്നാല്‍ സംഭവം വിവാദമായി മാറിയിട്ടും ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കൊവിഡ് കാലത്താണ് ഇവിടെ മലിനജല പ്ളാന്റ് സ്ഥാപിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications