Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതിലെ ചോര്‍ച്ച പരിഹരിച്ചു, കോച്ചില്‍ വെളളം ചോര്‍ന്നത് എസി ഗ്രില്ലിലൂടെ

കണ്ണൂര്‍: കണ്ണൂരിലെ റെയില്‍വെ ട്രാക്കില്‍ നിര്‍ത്തിയിട്ട വന്ദേഭാരത് എക്‌സ്പ്രസില്‍ മഴയില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് കണ്ണൂര്‍ റെയില്‍വെ മാനേജര്‍ സജിത്ത് കുമാര്‍ അറിയിച്ചു. എ.സി ഗ്രില്ലില്‍ നിന്നും ചെറിയ ലീക്കുണ്ടായിരുന്നു. സാങ്കേതിക വിദഗ്ദ്ധരത്തെ പ്രശ്‌നം പരിഹരിച്ചു. മഴയില്‍ ട്രെയിന്‍ ചോര്‍ന്നോലിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്നും മാനേജര്‍ കണ്ണൂര്‍ റെയില്‍ വെ സ്‌റ്റേഷനില്‍ അറിയിച്ചു.

ആദ്യസര്‍വീസിനു ശേഷം കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട വന്ദേഭാരത് എക്‌സ്പ്രസിലാണ് ചോര്‍ച്ചയുളളയതായി കണ്ടെത്തിയത്. ബുധനാഴ്ച്ച പെയ്ത പുലര്‍ച്ചെ പെയ്ത മഴയിലാണ് എ.സി ഗ്രില്ലിലൂടെ എക്‌സിക്യൂട്ടീവ് കോച്ചില്‍ വെളളമിറങ്ങിയത്. ഇതേ തുടര്‍ന്ന് റെയില്‍വെ സാങ്കേതിക വിഗദ്ധര്‍ അറ്റക്കുറ്റപ്പണി നടത്തുകയായിരുന്നു.

 vandebharat

ഏപ്രില്‍ 25ന്് പ്രധാനമന്ത്രി തിരുവനന്തപുരത്തു നിന്നും ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിണ രാത്രി ഒന്‍പതരയോടെയാണ് കാസര്‍കോട്ടെക്ക് സര്‍വീസ് പര്യവസാനിപ്പിക്കുകയും തുടര്‍ന്ന് അവിടുന്ന് രാത്രി പതിനൊന്നുമണിയോടെ കണ്ണൂരിലേക്ക് എത്തിക്കുകയായിരുന്നു. രണ്ടാമത്തെ പ്‌ളാറ്റ് ഫോമിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്. വെളളം നിറയ്ക്കുന്നതിനാണ് കണ്ണൂരിലേക്ക് വന്ദേഭാരത് എത്തിയത്. ബുധനാഴ്ച്ച ഉച്ചയ്ക്കു രണ്ടരയ്ക്ക് തിരിച്ചു കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ ഇരിക്കേയാണ് ചോര്‍ച്ച കണ്ടത്. ബുധനാഴ്ച്ച പുലര്‍ച്ചെ കണ്ണൂരില്‍ കനത്തമഴയുണ്ടായിരുന്നു. രാവിലെ ജീവനക്കാര്‍ എത്തി നോക്കിയപ്പോഴാണ് എക്‌സിക്യൂട്ടീവ് കോച്ചില്‍ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഒരു ബോഗിക്കുളളില്‍ മാത്രമാണ് ചോര്‍ച്ച കണ്ടെത്തിയത്. ആദ്യസര്‍വീസായായതിനാല്‍ ഇത്തരത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും കൂടുതല്‍ സര്‍വീസ് നടത്തുമ്പോള്‍ മാത്രമേ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനാകൂവെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

അതുവരെ സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ട്രെയിനില്‍ പരിശോധന തുടരുമെന്നും യാത്രക്കാര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ അതുപരിഹരിക്കാന്‍ വേണ്ടുന്ന നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു. ആദ്യസര്‍വീസ് നടത്തുന്നതിനിടെ ഷൊര്‍ണൂരില്‍ നിന്നുതന്നെ ബോഗിക്കുളളില്‍ ചെറിയ തോതില്‍ ചോര്‍ച്ച അനുഭവപ്പെടുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+