വയനാടന്‍ ദുരിത ബാധിതരോട് ഐക്യദാര്‍ഡ്യം: ടി പത്മനാഭന്‍ അഞ്ച് ലക്ഷം രൂപ നല്‍കി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിമര്‍ശനം ഉയരുമ്പോഴും വിവിധ കോണുകളില്‍ നിന്നും സംഭാവനകള്‍ ഒഴുകുന്നു. ഏറ്റവും ഒടുവില്‍ മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പത്മനാഭന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവനയായി നല്‍കി. കെവി സുമേഷ് എംഎല്‍എ ചെക്ക് ഏറ്റുവാങ്ങി. വയനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് സഹായം എത്തിക്കുന്നതിനാണ് സിഎംഡിആര്‍.എഫിലേക്ക് കഥാകൃത്ത് ടി പത്മനാഭന്‍ സംഭാവന നല്‍കിയത്.
സാധാരണക്കാര്‍ തൊട്ട് സിനിമാ താരങ്ങളും വ്യാപാര വ്യവസായ പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കി വരുന്നുണ്ടെന്നും കണ്ണൂരില്‍ നിന്ന് കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിക്കുന്നതായും കെ.വി സുമേഷ് എംഎല്‍എ പറഞ്ഞു. രാജ്യത്തെയാകെ നടുക്കിയ വയനാട്ടിലെ ജനങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ കക്ഷി - രാഷ്ടീയ - ജാതി - മത ഭേദമെന്യേ മുഴുവന്‍ ജനങ്ങളും ഒന്നിക്കണമെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പെതു സമുഹത്തോടഭ്യര്‍ത്ഥിച്ചു.

ഒരു പക്ഷെ ഗുജറാത്തിലുണ്ടായ മോര്‍ബി ദുരന്തത്തിനു സമാനമായ ദുരന്തമാണ് വയനാട്ടിലുണ്ടായിട്ടുള്ളത്. ദുരന്തത്തില്‍ നൂറ് കണക്കിന് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞു പോയത്. ആയിരങ്ങള്‍ കിടപ്പാടങ്ങളും ഉഭയങ്ങളും നഷ്ടപ്പെട്ടു ദുരിതക്കയത്തിലാണ് ' ദുരന്തത്തില്‍ പരിക്കേറ്റ് ഒട്ടേറെപ്പേര്‍ വിവിധ അസ്പത്രികളില്‍ ചികിത്സയിലുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും വിവിധ സംഘടനകളുമൊക്കെ ദുരന്ത ബാധിതരെ സഹായിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടെങ്കിലും സമൂഹമൊന്നാകെ ഉണര്‍ന്നാല്‍ മാത്രമെ വയനാടിനെ ഈ ദുരന്തത്തില്‍ നിന്നും കരകയറ്റാനാവുകയുള്ളുവെന്നും ബി.ജെ.പി. പ്രവര്‍ത്തകര്‍ ഒന്നടങ്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടാകുമെന്നും ഹ ഹരിദാസ് പറഞ്ഞു.
വയനാട് ദുരന്തഭൂമിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അവശ്യസാധനങ്ങളുമായി കണ്ണൂരിലെ ബിജെപി ഓഫീസില്‍ നിന്നും പുറപ്പെട്ട വാഹനം ജില്ലാ അദ്ധ്യക്ഷന്‍ എന്‍.ഹരിദാസ് ഫ്‌ലാഗ്ഓഫ് ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍ സുരേഷ്, ദേശീയ സമിതയംഗം സി.രഘുനാഥ്, ജില്ലാ വൈസ് പ്രസിഡണ്ട് ടി. സി. മനോജ്, ട്രഷറര്‍ യു.ടി. ജയന്തന്‍' അനീഷ് കുമാര്‍ എം , സി.സി. രതീഷ്, ബാബു ഒതയോത്ത്, ജിതിന്‍ എടചൊവ്വ , കിരണ്‍ എന്നിവര്‍ പങ്കെടുത്തു. വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കൊക്കാനിശ്ശേരി ബ്രദേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ശേഖരിച്ച ആദ്യഘട്ട സാധനങ്ങള്‍ കൈമാറി. താലൂക്ക് അധികൃതരുടെ നിര്‍ദ്ദേശാനുസരണം അടിയന്തിരമായി എത്തിക്കേണ്ട സാധനങ്ങളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്.
ബ്രദേഴ്‌സ് ക്ലബ്ബ് കളക്ഷന്‍ സെന്ററിലെത്തി പയ്യന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ആര്‍. ജയേഷ് ക്ലബ് ഭാരവാഹികളില്‍ നിന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി. ഡപ്യൂട്ടി തഹസില്‍ദാര്‍ സുധീര്‍കുമാര്‍, ക്ലബ്ബ് സെക്രട്ടറി പി.ടി പ്രദീഷ്, ട്രഷറര്‍ സന്ദീപ് എന്‍ പൈ, ഭാരവാഹികളായ സന്തോഷ് എന്‍ പൈ, എം നിഖില്‍, എസ് ഗോവിന്ദ്, എം. പ്രജിത്ത്, കെ.വി ജയന്‍, സി.വി സനൂജ് , ജയകൃഷ്ണന്‍, പി.സുമേഷ് തുടങ്ങിയര്‍ പങ്കെടുത്തു.












Click it and Unblock the Notifications