വയനാട് വഴിയുളള മൈസൂരൂ യാത്ര ഒഴിവാക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍
കണ്ണൂര്‍: വയനാട് വഴിയുളള മൈസൂര്‍ യാത്ര ഒഴിവാക്കണമെന്ന് കണ്ണൂര്‍ ജില്ലാകലക്ടര്‍ അരുണ്‍ കെ.വിജയന് യാത്രക്കാരോട് അറിയിച്ചു. മൈസൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇരിട്ടി-കൂട്ടുപുഴ റോഡു വഴി പോകണമെന്ന് കളക്ടര്‍ അറിയിച്ചു. വയനാട്ടിലേക്കുളള അനാവശ്യ യാത്രകള്‍ ഒഴിവാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കണം.
വയനാട്ടിലേക്ക് അടിയന്തിരമായി എത്തേണ്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും പൊലിസ് ചെക്ക് പോസ്റ്റില്‍ നടത്തുന്ന പരിശോധനയില്‍ കാണിക്കണം.വാഹനങ്ങള്‍ കടത്തിവിടുന്നത് ചെക്ക് പോസ്റ്റിലെ പൊലിസ് പരിശോധനയ്ക്കു ശേഷമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

നേരത്തെ നിടുംപൊയില്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇതുവഴിയുളള വാഹനഗതാഗതം നിരോധിച്ചിരുന്നു.ദുരന്തബാധിത പ്രദേശത്ത് ടൂറിസ്റ്റുകളെന്ന പോലെ ആളുകള്‍ വന്നു പോകരുതെന്ന് വയനാട് കലക്ടറും തന്റെ ഫെയ്സ് ബുക്ക് പേജില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ വിവിധമേഖലകളില്‍ നിന്നുംസന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. വിവിധ സംഘടനകള്‍ നല്കുന്ന അത്യാവശ്യവസ്തുക്കളുടെ സഹായങ്ങളുമായും വാഹനങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ കോര്പറേഷന് ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ സഹായങ്ങളും ബുധനാഴ്ച്ച ഉച്ചയോടെ പുറപ്പെട്ടു. കണ്ണൂര്‍ കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ കണ്ട്രോള് റൂമിലാണ് വയനാട് ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ സമാഹരിക്കുന്നത്. പൊതുജനങ്ങള്‍ സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ മാത്രം നല്‍കണമെന്ന അറിയിപ്പും ജില്ലാഭരണകൂടം നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ കനത്ത മഴയ്ക്ക് ശമനമുണ്ടായത് ജില്ലയിലെ പ്രളയസാധ്യതകളെ താല്‍ക്കാലികമായി ഇല്ലാതാക്കിയത് താല്‍ക്കാലിക ആശ്വാസമുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ പഴശ്ശി അണക്കെട്ടിന്റെ പതിനാറ് ഷട്ടറുകളില്‍ പന്ത്രണ്ട് എണ്ണം പൂര്‍ണമായും നാലെണ്ണം ഭാഗികമായും തുറന്നു. ഇതോടെ വളപട്ടണം പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.
മഴ ശക്തമാകുന്നതിന് അനുസരിച്ച് മുഴുവന്‍ ഷട്ടറുകളും പൂര്‍ണമായി തുറക്കാന്‍ സാധ്യത ഉണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പഴശ്ശി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നതു കാരണമാണ് പഴശി ഡാം ഷട്ടര്‍ തുറന്നത്. വെള്ളം ഉയര്‍ന്നതുകാരണം വളപട്ടണം പുഴയുടെ സമീപപ്രദേശങ്ങളില്‍ കഴിയുന്നവര്‍ അതീവജാഗ്രതാ നിര്‍ദ്ദേശം ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ നിന്നും പോയ ഡിഎസ്സി സൈനികരും ഏഴിമല നാവിക അക്കാദമിയിലെ സൈനികരും പ്രകൃതി ദുരന്തം നടന്ന സ്ഥലത്തുണ്ട്. ഇതുകൂടാതെ കണ്ണൂരില്‍ നിന്നുളള ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് ടാസ്ക് ഫോഴ്സും ദുരന്തസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിവരികയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications