Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്‌ളസ്ടൂ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ വയനാട് ജില്ലക്കാരായ സഹോദരങ്ങള്‍ അറസ്റ്റില്‍

തളിപ്പറമ്പ് : പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടൂവിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. വയനാട് ജില്ലയിലെ മാനന്തവാടി പാലേരി തൊണ്ടര്‍നാട് സ്വദേശി കെ.സി വിജേഷ്(22) പുല്‍പ്പള്ളി സ്വദേശി കെ.കെ മനോജ്(30) എന്നിവരെയാണ് തളിപ്പറമ്പ് സ്‌റ്റേഷന്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എം. വി ദിനേശും സംഘവും അറസ്റ്റു ചെയ്തത്.

ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് സ്‌റ്റേഷന്‍ പൊലിസ് പരിധിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ നവമാധ്യമത്തിലൂടെ പരിചയപ്പെട്ട വിജേഷ് നാട്ടില്‍ നിന്നും കാറില്‍ കൂട്ടിക്കൊണ്ടുപോയത്. സഹായത്തിന് സഹോദരനായ മനോജിനെയും കൂടെ കൂട്ടുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഏഴരമണിയോടെ പതിവുപോലെ സ്‌കൂളിലേക്ക് പെണ്‍കുട്ടി വീട്ടില്‍ നിന്നും പോയത് ആയിരുന്നു.

case

തളിപ്പറമ്പിലെത്തിയ സംഘം കെ. എല്‍ 10 ബി. എ 393- നമ്പര്‍ കാറില്‍ പെണ്‍കുട്ടിയുമായി പോകുന്നതിനിടെ തളിപ്പറമ്പ് മാര്‍ക്കറ്റിലെ പലചരക്ക് കട വ്യാപാരിയായ കപ്പാലത്തെ അബ്ദുല്‍ ലത്തീഫിനെ (59) ഇടിച്ചുവീഴ്ത്തിയിരുന്നു. അപകടത്തില്‍ ലത്തീഫിന്റെ പല്ലുകള്‍ നഷ്ടപ്പെടുകയും കൈയുടെ എല്ല് പൊട്ടുകയും ചെയ്തിരുന്നു.

ലത്തീഫ് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലാണ്. പെണ്‍കുട്ടിയുമായി മാനന്തവാടിയിലെ വീട്ടിലെത്തിയ യുവാക്കളെ വീട്ടുകാര്‍ ശാസിച്ചപ്പോള്‍ വീട്ടില്‍ നിന്നുമിറങ്ങി പെണ്‍കുട്ടിയെ വീണ്ടും അവരുടെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ കാറില്‍ സഞ്ചരിക്കവെയാണ് പേരാവൂരില്‍ തളിപറമ്പ് പൊലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ഇവര്‍ പിടിയിലാകുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലിസ് പോക്‌സോ ചുമത്തി യുവാക്കളെ അറസ്റ്റു ചെയ്തു. തളിപറമ്പ് കോടതിയില്‍ ഹാജരാക്കിയ കുറ്റാരോപതിരെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്റ്റന്റ്ഗ്രാം വഴിയുള്ള പരിചയമാണ് വിജേഷുമായി പെണ്‍കുട്ടിക്കുള്ളത്. ഇവര്‍ തമ്മിലുള്ള അടുപ്പത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചത്. വിജേഷിന്റെ മൊബൈല്‍ ഫോണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലെ ഡിജിറ്റല്‍ തെളിവുകള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+