Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിലെ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തി

കണ്ണൂര്‍: നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ജില്ലയിലെ 3137 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടപടികള്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്ന വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലെയും വോട്ടെടുപ്പ് തത്സമയം നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വന്‍ സന്നാഹത്തോടെ വിശാലമായ കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഹൈ സ്പീഡ് ഇന്റര്‍നെറ്റാണ് വെബ്കാസ്റ്റിംഗിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ പോളിങ് ബൂത്തുകളില്‍ നടക്കുന്ന കാര്യങ്ങളുടെ വ്യക്തതയോടെയുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകും. 131 ലാപ്ടോപ്പുകളാണ് ഇതിനായി കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിരിക്കുന്നത്.

elections-154425

ഒരു ലാപ്ടോപ്പിന്റെ മോണിറ്ററില്‍ 24 ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരേ സമയം നിരീക്ഷിക്കാനാവും. ഇതിനായി ഓരോ ലാപ്ടോപ്പിനും ഓരോ വ്യൂവിംഗ് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ബൂത്തുകളില്‍ ക്രമവിരുദ്ധമായി വല്ലതും ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ജില്ലാ കലക്ടറെ അറിയിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വോട്ടെടുപ്പ് നിരീക്ഷിക്കുന്നതിനായി ജില്ലാ കലക്ടര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പ്രത്യേക കംപ്യൂട്ടര്‍ സംവിധാനം കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ഏതെങ്കിലും പ്രത്യേക ബൂത്തിലെ വോട്ടെടുപ്പ് നടപടികള്‍ വലിപ്പത്തില്‍ കാണുന്നതിനായി വലിയ എല്‍.ഇ.ഡി സ്‌ക്രീനും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ബൂത്തില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ ഭാവി ഉപയോഗത്തിനായി ക്ലൗഡ് സര്‍വറില്‍ സൂക്ഷിക്കും.

വെബ്കാസ്റ്റിംഗ് സംവിധാനത്തിന്റെ ഭാഗമായി പോളിങ് ബൂത്തുകളില്‍ ഓരോ ലാപ്ടോപ്പും അത് പ്രവര്‍ത്തിപ്പിക്കുന്നതിന് ഓരോ ഓപ്പറേറ്ററുമുണ്ടാവും. ഇവര്‍ക്കു പുറമെ വെബ്കാസ്റ്റിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിന് രണ്ടുപേര്‍ അടങ്ങുന്ന സംഘത്തെ മണ്ഡലം തല ഫീല്‍ഡ് ഓപ്പറേറ്റര്‍മാരായും നിയമിച്ചിട്ടുണ്ട്. വെബ്കാസ്റ്റിംഗ് പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ സത്വര പരിഹാരം കാണുന്നതിനും ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി, കെല്‍ട്രോണ്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രത്യേക കൗണ്ടറുകളും കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച്ച 'രാവിലെ 11 മുതല്‍ വെബ്കാസ്റ്റിംഗ് ആരംഭിക്കും. കെല്‍ട്രോണിന്റെ സോഫ്റ്റ്വെയറാണ് വെബ്കാസ്റ്റിംഗിനായി ഉപയോഗിക്കുന്നത്. ബി.എസ്.എന്‍.എല്‍, അക്ഷയ, ഐ.ടി മിഷന്‍, പോലിസ്, ഐ.കെ.എം, അസാപ്പ്, പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ്, നിര്‍മിതി കേന്ദ്ര, കെ.എസ്.ഇ.ബി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കുടുംബശ്രീ, കലക്ടറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ജില്ലയില്‍ വെബ്കാസ്റ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതെന്ന് നോഡല്‍ ഓഫിസര്‍ കൂടിയായ അസിസ്റ്റന്റ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക ജില്ലയായി മാറിയിരിക്കുകയാണ് കണ്ണൂർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+