Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈയിനില്‍ നാട്ടിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്താവളത്തില്‍ സ്വീകരണം

മട്ടന്നൂര്‍: ബോംബിന്റെയും മിസൈലിന്റെയും തീമഴ പെയ്യുന്ന നാട്ടില്‍ നിമിഷങ്ങള്‍ മണിക്കൂറുകളാക്കി പ്രാണഭയത്താല്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥികള്‍ പിറന്ന നാട്ടിലെത്തിയപ്പോള്‍ കണ്ണുകളില്‍ സങ്കടക്കടല്‍ നിറഞ്ഞു.യുദ്ധനാളുകളില്‍ യുക്രൈയ്‌നില്‍ കഴിഞ്ഞ ദിവസങ്ങള്‍ ഒരു ദു:സ്വപ്നം പോലെയാണ് അവര്‍ക്ക് അനുഭവപ്പെട്ടത്. പാതി വഴിയിലായ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ ഇനിയൊരു തിരിച്ചു പോക്കുണ്ടാവുമോയെന്ന വര്‍ക്കറിയില്ല.

കൈയ്യില്‍ കിട്ടിയതൊക്കെയെടുത്തുള്ള പരക്കംപാച്ചിലില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലും അവിടെ വെച്ചു മറന്നു പോയവരുണ്ട്. ആകാശത്തു തീമഴപെയ്യുന്നതു പോലെ പെയ്യുന്ന ബോംബ് പേടിച്ചു ബങ്കറുകളിലായിരുന്നു പലരുടെയും താമസം.നാട്ടിലെത്തിയെങ്കിലും വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ ഇനിയും ഭീതി ഒഴിഞ്ഞിട്ടില്ല.യുക്രൈനില്‍ നിന്നുള്ള 11 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനതാവളത്തിലെത്തിയത്.

kannur

ഡല്‍ഹിയിലെത്തിയ സംഘം ഗോവ വഴിയാണ് ഇന്നലെ പുലര്‍ച്ചെ കണ്ണൂരിലെത്തിയത്.മൂന്ന് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഇതിലുണ്ട് ക ണിച്ചാര്‍ സ്വദേശികളായ നവ്യ, അക്‌സ , മാലൂരിലെ ദില്‍ഷ എന്നിവരാണ് കണ്ണൂര്‍ സ്വദേശി കള്‍. മാഹിയിലെ അശ്വിന്‍, പേരാമ്പ്രയിലെ ആദ്യപ്രകാശ്, വയനാട്ടിലെ ലെനിന്‍, നിലമ്പൂരിലെ അല്‍ക്ക ജാനറ്റ്, കോഴിക്കോട്ടെ ഹൃത്വിക് കൃഷ്ണ, കൊണ്ടോട്ടിയിലെ അര്‍സാദ്, കുറ്റ്യാടിയിലെ മുഹമ്മദ് ഇല്യാസ്, കാഞ്ഞങ്ങാട്ടെ മിഥുന്‍ എന്നിവരാണ് എത്തിയത്.എ.ഡി.എം കെ.കെ. ദിവാകരന്റെ നേതൃത്യത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു

കണ്ണൂരിന് പുറമെ കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, മാഹി എന്നിവടങ്ങളിലേക്കുള്ള വരും സംഘത്തിലുണ്ടായിരുന്നു

ഇവരെ വീടുകളിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേകം വാഹനം ഏര്‍പ്പെടുത്തിയിരുന്നു രക്ഷിതാക്കളടക്കമുള്ളവന്‍ ജനാവലിയാണ് ഇവരെ സ്വീകരിക്കാനായി വിമാനതാവളത്തിലെത്തിയത്.വിമാനമിറങ്ങിയ വിദ്യാര്‍ത്ഥികളെ കെട്ടിപ്പിടിക്കും ആനന്ദാശ്രുക്കള്‍ പൊഴിച്ചും ബന്ധുക്കളുമായുള്ള പുന:സമാഗമം കണ്ണുര്‍ വിമാനതാവളത്തില്‍ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു.

Recommended Video

cmsvideo
    Indian embassy urges Indian citizens to leave Kharkiv | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+