റോഡ് പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കാളവണ്ടിയുമായി പ്രതിഷേധിക്കാന്‍ വാട്സാപ്പ് കൂട്ടായ്മ
കണ്ണൂർ: നാട്ടിലുള്ള റോഡ് സഞ്ചരിക്കാൻ കഴിയുന്നതാവുകയെന്നത് ഏതൊരാളുടെയും ജീവൽ പ്രശ്നമാണ്. എന്നാൽ കൊയ്യംകാർക്ക് ഈ അവകാശം നിഷേധിക്കപ്പെട്ടിട്ട് വർഷം പലതായി.പൊട്ടിപ്പൊളിഞ്ഞ് ഗർത്തം രൂപപ്പെട്ട അഞ്ചു കിലോമീറ്റർ റോഡ് പുനർനിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ബധിരകർണങ്ങളിലാണ് പതിക്കുന്നത് 'ഇതിൽ സഹികെട്ട നാട്ടുകാർ ഒടുവിൽ അന്തിമ സമരത്തിനിറങ്ങുകയാണ്
കേരള പിറവി ദിനത്തിൽ കണ്ണൂർ നഗരത്തിലെറോഡിൽ കാളവണ്ടി ഇറക്കിയാണ് പ്രതിഷേധിക്കുന്നത്. ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ _ കൊയ്യം -മയ്യിൽ റോഡിനോടുള്ള അധികൃതരുടെ തീരാ അവഗണയിൽ പ്രതിഷേധിച്ചാണ് കാളവണ്ടി സമരം. അഞ്ച്കിലോമീറ്റർ മാത്രമുള്ള റോഡിന്റെ വികസനത്തിന് വേണ്ടി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല.15 വർഷത്തോളമായി നാട്ടുകാർ അധികൃതരുടെ മുമ്പിൽ നിരന്തരം അപേക്ഷ ക ളും ഇടപെടലുകളും തുടങ്ങിയിട്ട്. മുഴുവൻ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ഈ ആവശ്യമുന്നയിച്ച് സമീപിച്ചെങ്കിലും വാഗ്ദാനങ്ങൾ മാത്രം നൽകുന്നതല്ലാതെ ഒതു ഇടപെടലും ഇതേ വരെ ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച ഫയൽ സെക്രട്ടറിയേറ്റിൽ നിന്ന് സാങ്കേതിക പ്രശ്നം പറഞ്ഞ് നിരവധി തവണ തിരിച്ചയക്കുകയാണുണ്ടായത്.

മുൻ മന്ത്രിമാരേയും ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മുന്ത്രി മുഹമ്മദ് റിയാസിനെയും നേരിൽ കണ്ടും അദാലത്തിലൂടെയുമെല്ലാം പരാതികൾ പറഞ്ഞിട്ടും റോഡിന് ശാപമോക്ഷം ലഭിക്കുകയുണ്ടായില്ല. ഈ യൊരു സാഹചര്യത്തിലാണ് കാളവണ്ടി സമരം നടത്തുന്ന തെന്നും കേരള പിറവി ദിനത്തിൽ കണ്ണൂർ എ.കെ.ജി ആശുപത്രി പരിസരത്ത് നിന്നും പി.ഡബ്യു.ഡി ഓഫീസ് വരെ നടത്തുന്ന കാളവണ്ടി സമരം 10_ 30 ന് ആരംഭിക്കുമെന്നും ഓഫ് റോഡ് കൂട്ടായ്മ ഭാരവാഹികൾ കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു
Recommended Video
പ്രതിഷേധത്തിന് ഓഫ് റോഡ് വാട്സ് ആപ്പ് കൂട്ടായ്മ കൺവീനർ എം.മുകുന്ദൻ, പി.കെ.ജയകുമാർ കെ.പി.ലി ലിൽ കുമാർ 'സലാം കൊയ്യം, റഷീദ് വളക്കൈ എന്നിവർ നേതൃത്വം നൽകും












Click it and Unblock the Notifications