കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബെംഗളൂരുവില്‍ നിന്നും ആംബുലന്‍സ് തലശ്ശേരിയിലെത്തിയത് നാലര മണിക്കൂര്‍കൊണ്ട്: ജീവൻ രക്ഷിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ബെംഗളൂരുവില്‍ കുഴഞ്ഞുവീണ വ്യാപാരിയുടെ ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സ് തലശ്ശേരിയിലേക്ക് ഓടിയെത്തിയത് വെറും നാലരമണിക്കൂര്‍ കൊണ്ട്. ബംഗളൂരുവില്‍ നിന്നു രോഗിയുമായി തലശ്ശേരിയിലേക്ക് പുറപ്പെട്ട ആംബുലന്‍സിനു വഴി ഒരുക്കിയത് വാട്‌സ്ആപ്പ് കൂട്ടായ്മ. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.45നു ബെംഗളൂരുവിലെ രാമമൂര്‍ത്തി നഗറിലെ കോശിഷ് ആശുപത്രിയില്‍ നിന്നു കെഎംസിസിയുടെ ആംബുലന്‍സാണ് അത്യാസന്ന നിലയിലായ രോഗിയെയും കൊണ്ടുപുറപ്പെട്ട് തലശ്ശേരി ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ നാലര മണിക്കൂര്‍ കൊണ്ട് എത്തിച്ചത്..

ഉന്നാവോ വാഹനാപകടം: ബിജെപി എംഎൽഎ സെങ്കാറിനെതിരെ കേസെടുത്തു, അപകടം ഗൂഡോലോചനയെന്ന് ഉന്നാവോ വാഹനാപകടം: ബിജെപി എംഎൽഎ സെങ്കാറിനെതിരെ കേസെടുത്തു, അപകടം ഗൂഡോലോചനയെന്ന്

വാട്‌സ്ആപ്പ് കൂട്ടായ്മ, കെ.ഇ.ടി.എമര്‍ജന്‍സീ ടീം, പൊലിസുകാര്‍,ഡ്രൈവര്‍മാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് കര്‍ണാടക മുതല്‍ തലശ്ശേരി വരെ റോഡിലെ ഗതാഗത തടസം ഒഴിവാക്കി ആംബുലന്‍സ് കടത്തിവിടാന്‍ നേതൃത്വം നല്‍കിയത്. ബംഗളൂരുവിലെ വ്യാപാരിയും കതിരൂര്‍ സ്വദേശിയായ കാസിം തളര്‍ന്ന് വീണ് തലയ്ക്കുുണ്ടായ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ambulancedriver-15

ആംബുലന്‍സ് ഡ്രൈവര്‍ മംഗളൂരു സ്വദേശി ഹനീഫാണ് നാലര മണിക്കൂര്‍ കൊï് ചുരം ഇറങ്ങിയെത്തിയത്. വാട്‌സ് ആപ്പില്‍ ആംബുലന്‍സിനു ഗതാഗതസൗകര്യമൊരുക്കണമെന്നു അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ട്രാഫിക്ക് നിയന്ത്രിക്കാന്‍ രംഗത്തെത്തിയിരുന്നു. ഇതോടെ പൊലിസിനും പണി എളുപ്പമായി. തലശ്ശേരിയിലെത്തിച്ച വ്യാപാരി അടിയന്തിര ചികിത്സ ലഭിച്ചതിനെ തുടര്‍ന്ന് സുഖം പ്രാപിച്ചുവരികയാണെന്നു ബന്ധുക്കളള്‍ അറിയിച്ചു.

English summary
Whatsapp group saves man's life through Bengaluru to Thalassery to hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X