ചെങ്ങളായിയിൽ നിധി കണ്ടെത്തിയ 'നിധി' ഇപ്പോൾ എവിടെയാണ്, ആ വസ്തുക്കൾ എന്താണ്? ആകാംക്ഷ
കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ നിന്ന് നിധി കണ്ടെത്തിയ സ്ഥലത്ത് പുരാവസ്കു വകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പരിശോധന നടന്നേക്കും. നിധി കിട്ടിയാൽ ചെയ്യാറുള്ള നടപടി ക്രമത്തിന്റെ ഭാഗമായാവും പരിശോധന. പരിപ്പായി ഗവൺമെന്റ് എൽ പി സ്കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ നിന്നാണ് നിധി കണ്ടെത്തിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് വെള്ളിനാണയങ്ങളും സ്വർണാഭരണങ്ങളും അടങ്ങിയ ഓട്ട് പാത്രം ലഭിച്ചത്.
കുടത്തിൽ നിന്ന് കിട്ടിയ നാണയങ്ങളും സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളുമെല്ലാം ഏത് കാലഘട്ടത്തിലേതാണെന്നും എവിടത്തേത് ആണെന്നും ഒക്കെ അറിയാനുള്ള കൗതുകത്തിലും ആകാംക്ഷയിലുമാണ് ആളുകൾ. പുരാവസ്തു വകുപ്പ് സ്ഥലത്തെത്തി ഇക്കാര്യങ്ങളൊക്കെ വിശദമായി പരിശോധിക്കും. പുരാവസ്തു വകുപ്പിന്റെ വിശദമായ പരിശോധനയിലൂടെ കണ്ടെത്തിയ വസ്തുക്കൾ എന്താണെന്ന വിവരവും പുറത്തുവരും. നിലവിൽ റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിധി സൂക്ഷിച്ചിരിക്കുന്നത്.

ഈ വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കണമെങ്കിൽ ജില്ലാ കളക്ടർ ആവശ്യപ്പെടണം. റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല. ഞായറാഴ്ച അവധി ആയതിനാൽ തന്നെ തിങ്കളാഴ്ച അറിയിപ്പ് ഉണ്ടാവാൻ സാധ്യത ഉള്ളൂ. ഇതിന് ശേഷമായിരിക്കും പുരാവസ്തു വകുപ്പ് സ്ഥലത്ത് എത്തുക. നടപടിക്ക് ശേഷം റവന്യൂ വകുപ്പിന്റെ കൈവശമുള്ള വസ്തുക്കൾ പുരാവസ്തുക്കൾ പുരാവസ്തു വകുപ്പിന് പരിശോധിക്കാനായി കൈമാറും.
കണ്ണൂർ ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധി ലഭിച്ചത്. 18 തൊഴിലാളികൾ ആണ് പണിയെടുക്കാൻ ഉണ്ടായിരുന്നത്. ഏകദേശം ഒരു മീറ്ററോളം കുഴി എടുത്തപ്പോഴാണ് സംശയകരമായ രീതിയിൽ പൊതി
ഇവർക്ക് ലഭിക്കുന്നത്. കണ്ണൂരിൽ പലയിടങ്ങളിൽ നിന്ന് ബോംബ് ഇത്തരത്തിൽ ലഭിച്ച വാർത്തകൾ വായിക്കുന്നതിനാൽ പൊതിയും അതിനുള്ളിലെ ഓട്ടുപാത്രവും തുറക്കാൻ ഇവർ ആദ്യമൊന്ന് സംശയിച്ചു. ഇത് വലിച്ചെറിഞ്ഞപ്പോഴാണ് നിധി പുറത്തേക്ക് തെറിച്ചത്.
17 മുത്തു മണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയിൽ ഉണ്ടാകുന്നത് പോലെയുള്ള 4 പതക്കങ്ങൾ, 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, നിരവധി വെണ്ണിനാണയങ്ങൾ എന്നിവയാണ് ഓട്ടുപാത്രത്തിൽ ഉണ്ടായിരുന്നത് ഇവർ ഉടൻ തന്നെ ഈ വിവരം പഞ്ചായത്തിൽ അറിയിക്കുകയായിരിന്നു. പഞ്ചായത്ത് ഈ വിവരം പോലീസിനെ അറിയിക്കികയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications