കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലതയെ കളത്തിലിറക്കി സീനത്തിനെ നേരിടാൻ എൽഡിഎഫ്: കണ്ണൂർ കോർപറേഷൻ മേയറെ എട്ടിനറിയാം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഈ മാസം എട്ടിന് നടക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലിം ലീഗിലെ സി.സീനത്തിനെ
നേരിടാൻ എൽഡിഎഫ് മുൻ മേയർ ഇ പി.ലതയെ കളത്തിലിറക്കും. കണ്ണൂർ കോർപറേഷനിൽ നടക്കുന്ന മൂന്നാമത്തെ മേയർ തെരഞ്ഞെടുപ്പാണിത്. യുഡിഎഫ് മുന്നണി ധാരണ പ്രകാരം കോൺഗ്രസിലെ സുമാ ബാലകൃഷ്ണൻ രാജി വെച്ച ഒഴിവിലേക്കാണ് ജുലായ് എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 തൂത്തുക്കുടി കസ്റ്റഡിമരണം: പോലീസുകാർ 15 ദിവസത്തെ ജൂഡീഷ്യൽ കസറ്റഡിയിൽ, 15 മണിക്കൂർ ചോദ്യം ചെയ്യൽ!! തൂത്തുക്കുടി കസ്റ്റഡിമരണം: പോലീസുകാർ 15 ദിവസത്തെ ജൂഡീഷ്യൽ കസറ്റഡിയിൽ, 15 മണിക്കൂർ ചോദ്യം ചെയ്യൽ!!

തുടര്‍ച്ചയായ ഒരേ വാര്‍ഡില്‍ നിന്ന് 15 വര്‍ഷം കണ്ണര്‍ നഗരസഭാ കൗണ്‍സിലറായും കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകൃതമായ ശേഷം ജനറല്‍ സീറ്റായ കസാനക്കോട്ട ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സീനത്ത്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റാണ്. കണ്ണൂര്‍ നഗരസഭയില്‍ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്ന സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. അടുത്ത മൂന്നു മാസം മാത്രമേ സീനത്തിന് മേയറായിരിക്കാൻ കാലാവധിയുള്ളൂ.

zeenath-1593

ഒക്ടോബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം പുതിയ കോർപറേഷൻ ഭരണ സമിതി അധികാരമേൽക്കും മൂന്നു തവണ മത്സരിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികൾ തുടർന്ന് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമുണ്ട് ഇതിന്റെ ഭാഗമായി സീനത്ത് ഉൾപ്പെടെയുള്ള ആറ് മുതിർന്ന നേതാക്കന്മാർക്ക് മത്സരിക്കാനാവില്ല. ഈയൊരു സാഹചര്യത്തിൽ കണ്ണൂർ കോർപറേഷനിൽ സീനത്ത് മേയറാകുന്നത് മുസ്ലിം ലീഗിലെ തല മുതിർന്ന അംഗത്തിന് ലഭിക്കുന്ന അവസാനത്തെ അംഗീകാരം കൂടിയാണ് കോർപറേഷനിൽ

27-28 എന്നിങ്ങനെയാണ് എൽ.ഡി.എഫ് - യു.ഡി.എഫ് അംഗസംഖ്യ എൽ.ഡി.എഫിനായി മുൻ മേയർ ഇ പി ലതയാണ് ഇത്തവണയും മേയർ തെരഞ്ഞെടുപ്പിൽകളത്തിലിറങ്ങുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ മേയർ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വലിയ ആവേശമൊന്നും കാണിക്കുന്നില്ല എന്നാൽ ഒരു ഈ സി വാക്കോവർ യു.ഡി.എഫിന് നൽകാൻ പ്രതിപക്ഷത്തിന് താൽപ്പര്യവുമില്ല. അതു കൊണ്ടു തന്നെയാണ് ഇ.പി ലതയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതും.

മേയർ തെരഞ്ഞെടുപ്പിൽ സീനത്തിനെ വിജയിപ്പിക്കാൻ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീംചേലേരി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ, ജില്ലാ ഭാരവാഹികളായ വി.പി വമ്പന്‍, അഡ്വ. എസ്. മുഹമ്മദ്, അഡ്വ. പി.വി സൈനുദ്ദീന്‍, ടി.എ തങ്ങള്‍, കെ.വി മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, കെ.ടി സഹദുള്ള, അഡ്വ. കെ.എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ.പി താഹിര്‍, എം.പി.എ റഹീം എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ചേര്‍ന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുസ്ലിം ലീഗ് പാര്‍ട്ടീ കൗണ്‍സില്‍ യോഗം സി. സീനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഐക്യകണ്‌ഠേന അംഗീകരിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദാണ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കെ.എം ഷാജി എം.എല്‍.എ, അഡ്വ. അബ്ദുല്‍ കരീംചേലേരി, വി.പി വമ്പന്‍, കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ സി. സമീര്‍, സി. സീനത്ത് പ്രസംഗിച്ചു.

English summary
Who will be next mayor of Kannur corporation, LDF plays with Latha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X