Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനമനസ്സിനെ വിഭജിച്ച് മതില്‍ കെട്ടുന്നവര്‍ ആദിവാസി സംരക്ഷണത്തിന് മതില്‍ കെട്ടാത്തതെന്ത്: കുമ്മനം

ഇരിട്ടി: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളുടെ മനസ്സിനെ വിഭജിച്ച് മതില്‍ കെട്ടുന്ന സര്‍ക്കാര്‍ വനവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ആറളം ഫാമില്‍ ആനമതില്‍ നിര്‍മിക്കാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. ആറളം പുനരദിവാസ മേഖലയില്‍ നടന്ന ദ്വിദിന സഹവാസ സമര സംഗമത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ ആദിവാസി സംരക്ഷണത്തിനായി ചിലവിടുന്ന കോടികള്‍ വക മാറ്റി ചെലവഴിക്കുകയാണ്സം. സ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട ആദിവാസികളുടെ പണം അപഹരിക്കുന്നവര്‍ക്കെതിരെ കാലം കണക്ക് ചോദിക്കും. തട്ടിപ്പുകള്‍ നടത്തുന്ന പദ്ധതികള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ക്കുള്ള സ്വാതന്ത്ര്യവും അവകാശവും മണ്ണിന്റെ മക്കള്‍ക്കും ഉണ്ടെന്ന ബോധം പിണറായി വിജയനും വേണം. ആദിവാസികളുടെ പേരില്‍ സിപിഎം എന്തിനാണ് കളക്ടറേറ്റില്‍ സമരം നടത്തുന്നത്. കളക്ടര്‍ ആണോ ഇതിനു ഉത്തരവാദി. ഭരണ നേതൃത്വം നടപ്പിലാക്കേണ്ട പദ്ധതി ഇച്ഛാശക്തി ഉപയോഗിച്ച് നടപ്പിലാക്കാന്‍ പറ്റാത്തതിന് സമരം നടത്തി ആദിവാസികളുടെ കണ്ണില്‍ പൊടിയിടുകയാണ് ഇവര്‍ ചെയ്യുന്നത്.

kummanam-rajasekharan

നാലര ലക്ഷം ഹെക്ടര്‍ മിച്ച ഭൂമിയും പാട്ടക്കരാര്‍ അവസാനിപ്പിച്ച അഞ്ചര ലക്ഷം ഭൂമിയും കേരളത്തിലുള്ളപ്പോള്‍ മൂന്നുലക്ഷം വരുന്ന ഭൂരഹിതര്‍ക്ക് ഭൂമി കൊടുക്കാന്‍ എന്താണ് പ്രയാസം. ഈ ആവശ്യത്തിന് വേണ്ടി ആറുവര്‍ഷം മുമ്പ് ആറന്മുളയില്‍ ഉള്‍പ്പെടെ സിപിഎം കെട്ടിയ കുടിലുകള്‍ എവിടെ. എന്തുകൊണ്ട് ഭൂമി കൊടുക്കുന്നില്ല. ആദിവാസി ദുര്‍ബല വിഭാഗങ്ങളോട് പിണറായി സര്‍ക്കാരിന്റെ അവഗണനയാണ് ഇത് വെളിപ്പെടുത്തുന്നത്. ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിന് രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന നിര്‍വാഹ സമിതി അംഗം വി. വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ആര്‍എസ്എസ് വിഭാഗം കാര്യകാരി സദസ്യന്‍ സജീവന്‍ ആറളം മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി ആര്‍എസ്എസ് ബിജെപി നേതാക്കളായ എന്‍. ഹരിദാസന്‍, എം. ആര്‍. സുരേഷ്, ബിജു ഏളക്കുഴി, അഡ്വ. രത്‌നാകരന്‍, പി. ആര്‍. രാജന്‍, സത്യന്‍ കൊമ്മേരി, ജ്യോതി പ്രകാശ്, രാമദാസ് എടക്കനം, പി.ജി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. ആറളം ഫാമിലും സമീപ പ്രദേശങ്ങളിലും കാട്ടാനകളുടെയും വന്യ മൃഗങ്ങളുടെയും അക്രമത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ഛായാചിത്രത്തിന് മുന്നില്‍ കുമ്മനം രാജശേഖരന്‍ വിളക്കുകൊളുത്തി പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്.

ആറളം ഫാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്ഥിരമായ അദ്ധ്യാപകരും പ്രധാമാധ്യാപകനും ഇല്ലെന്നു കാണിച്ച് ഇതിനു പരിഹാരം കാണാമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുമ്മനം രാജശേഖരന് നിവേദനം നല്‍കി. ആറളം പുനരധിവാസ മേഖലയില്‍ ബി ജെ പി യുടെ ആഭിമുഖ്യത്തില്‍ നടന്ന ദ്വിദിന സഹവാസ സമര സംഗമത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ വേദിയില്‍ വെച്ചായിരുന്നു കുമ്മനം രാജശേഖരന് മുന്നില്‍ വിദ്യര്‍ത്ഥിനി നിവേദനം സമര്‍പ്പിച്ചത്. ഫാം ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യര്‍ത്ഥിനിയും പുനരധിവാസ മേഖലയായ ബ്ലോക്ക് ഒന്‍പതാം ബ്ലോക്കിലെ താമസക്കാരിയുമായ നമിത മനോജ് ആണ് സ്‌കൂളിനോട് അധികൃതര്‍ കാണിക്കുന്ന അവഗണന കാണിച്ച് നിവേദനം സമര്‍പ്പിച്ചത്.

സ്‌കൂളില്‍ സ്ഥിരമായി അധ്യാപകരും പ്രധാന അധ്യാപകനു മില്ലാത്തതു മൂലം തങ്ങളുടെ വിദ്യാഭ്യാസം നേടുക എന്ന അവകാശം ഹനിക്കപ്പെടുകയാണെന്നാണ് വിദ്യാര്‍ത്ഥിനി നിവേദനത്തില്‍ പറയുന്നത്. ഞങ്ങള്‍ക്കും പഠിക്കണമെന്നും ഉയരങ്ങളില്‍ എത്തണമെന്നും ഇതിനുവേണ്ടിയുള്ള പരിഹാരം ചെയ്തുതരണമെന്നുമാണ് കുമ്മനത്തിന്നി നല്‍കിയ വേദനത്തില്‍ ആവശ്യപ്പെടുന്നത്. സാധാരണ നിവേദനം കിട്ടായാല്‍ അത് വേദിയില്‍ വായിക്കാറില്ലെന്നും എന്നാല്‍ ഈ നിവേദനം താന്‍ ഈ വേദിയില്വെച്ചു തന്നെ വായിക്കുകയാണെന്നും പറഞ്ഞ് വിദ്യാര്‍ത്ഥിനിയുടെ മുന്നില്‍ വെച്ച് തന്നെ അദ്ദേഹം അത് വായിച്ചു. വിദ്യാര്‍ത്ഥിനി നിവേദനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഹരിക്കാനാവശ്യമായതെല്ലാം ചെയ്യുമെന്നും കുമ്മനം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+