കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രതിക്ക് നാട് കണ്ണീരോടെ വിട നല്‍കി; എല്ലാവരും അവഗണിക്കുന്നത് കൊലക്ക് കാരണമായെന്ന് ഭര്‍ത്താവ്

Google Oneindia Malayalam News

കണ്ണൂര്‍: ചൊക്ളി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പുല്ലൂക്കരയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റു മരിച്ച കൂലോത്ത് രതിക്ക് നാടിന്റെ യാത്രാമൊഴി. വെള്ളിയാഴ്ച്ച വൈകുന്നേരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഇതിനിടെ ഭാര്യയെ അരിവാള്‍ കൊണ്ടുകഴുത്തിനു വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിനെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു. രണ്ടുവര്‍ഷം മുന്‍പേ ഭാര്യയെ കൊല്ലണമെന്നു താന്‍ തീരുമാനിച്ചിരുന്നുവെന്നു ഭര്‍ത്താവ് മോഹനന്‍ പൊലിസ് ചോദ്യം ചെയ്യലില്‍ കുറ്റസമ്മതമൊഴി നല്‍കിയിട്ടുണ്ട്. ഏറെക്കാലമായിവീട്ടില്‍ എല്ലാവരും തന്നെ അവഗണിക്കുകയായിരുന്നുവെന്നും ഭാര്യയും ഇതിനു കൂട്ടുനിന്ന വൈരാഗ്യത്തിലാണ് ഇവരെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രതി പൊലിസിനു നല്‍കിയ മൊഴി.

ch

കൊലനടത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും അതിനു കഴിഞ്ഞില്ലെന്നുംഇയാള്‍ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്. മനോവിഭ്രാന്തിയുള്ളയാളാണ് മോഹനനെന്നാണ്പ്രദേശവാസികള്‍ പറയുന്നത്. ഏറെക്കാലമായി ഇയാള്‍ മക്കളും ഭാര്യയുമായി കലഹത്തിലായിരുന്നുവെന്നാണ് പൊലിസിനു ലഭിച്ച പ്രാഥമിക വിവരം. ഭാര്യ കൂലോത്ത്രതിയെ(54)വെട്ടുകത്തി കൊണ്ടു മുറി അടച്ചു പൂട്ടിയതിനു ശേഷമാണ് ഇയാള്‍ വെട്ടിക്കൊന്നത്.

ഇതിനു ശേഷം മരണം ഉറപ്പിക്കാനായി കത്തി ഉപയോഗിച്ചു ഭാര്യയുടെ കൈത്തണ്ടയും മുറിച്ചു.ചോരവാര്‍ന്നൊഴുകുന്ന രതിയുടെ അടുത്തു മരണം ഉറപ്പിക്കുന്നതിനായി ഇരിക്കുകയായിരുന്ന ഇയാളെ നാട്ടുകാരാണ് ബലം പ്രയോഗിച്ചുനീക്കി ചൊക്ളി പൊലിസിന് കൈമാറിയത്. ഇതിനിടെ ഭര്‍ത്താവ് അരുംകൊല ചെയ്ത രതിയുടെമൃതദേഹം ഇന്ന് വൈകുന്നേരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചുമണിയോടെയാണ് മൃതദേഹം പുല്ലൂക്കരയിലെ വീട്ടിലെത്തിച്ചത്. നൂറുകണക്കിനാളുകള്‍ രതിയെ ഒരു നോക്കുകാണാനും അന്തിമോപചാരമര്‍പ്പിക്കാനുമെത്തി. മകന്‍ ധനിത്താണ് അമ്മയുടെ ചിതയ്ക്കു തീകൊളുത്തിയത്.

Recommended Video

cmsvideo
കേരളത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു | Oneindia Malayalam

English summary
wife killed by husbend in panoor kannur the body was cremeted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X