Get Updates
Get notified of breaking news, exclusive insights, and must-see stories!

തില്ലങ്കേരിയില്‍ ആയിരക്കണക്കിന് കപ്പകള്‍ കാട്ടുപന്നി നശിപ്പിച്ചു: കര്‍ഷകന്‍ പെരുവഴിയില്‍

ഇരിട്ടി : തില്ലങ്കേരി ഈയംബോഡിലെ കെ . ശ്രീധരന്‍ ഒറ്റക്കാലില്‍ ചാടി നടന്നാണ് തന്റെ കൃഷിയിടം പരിപാലിക്കുന്നത്. പാട്ടത്തിനെടുത്ത ഒരേക്കര്‍ കൃഷിയിടത്തില്‍ താന്‍ അധ്വാനിച്ച് കൃഷിചെയ്ത കപ്പയും വാഴയും മുഴുവന്‍ കാട്ടുപന്നികള്‍ കയറി നശിപ്പിച്ചപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ തളര്‍ന്നിരിക്കുകയാണ് കപ്പകര്‍ഷകനായ ശ്രീധരന്‍.

ഓരോ ദിവസവും കാട്ടുപന്നിക്കൂട്ടം കപ്പക്കൃഷിത്തോട്ടത്തിലെത്തി നാശം വിതക്കുകയാണ്. ഇതിനകം ആയിരത്തിലധികം കപ്പകളാണ് കാട്ടുപന്നികള്‍ കുത്തിമറിച്ചിട്ട് നശിപ്പിച്ചത്. കാട്ടുപന്നി ശല്യമുള്ള സ്ഥലമായതിനാല്‍ ഇവയില്‍ നിന്നും സംരക്ഷണത്തിനായി പതിനയ്യായിരം രൂപ ചിലവില്‍ കൃഷിത്തോട്ടത്തിന് ചുറ്റും സംരക്ഷണ കവചം ഒക്കെ ഒരുക്കിയെങ്കിലും അതൊന്നും കാട്ടുപന്നിക്ക് ഒരു പ്രശ്നമല്ലാത്ത അവസ്ഥയാണ്.

KANNUR-WLD-BOAR

ബിജെപി അനുഭാവിയാണ് ശ്രീധരന്‍. 2011ല്‍ വീടിനടുത്തുണ്ടായ സിപിഎം-ബി ജെ പി സംഘര്‍ഷത്തില്‍ രാവിലെ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നതിനിടെ ഉണ്ടായ ബോംബെറിലാണ് ഇദ്ദേഹത്തിന്റെ ഒരു കാല്‍ നഷ്ടപ്പെട്ടത്. ഇപ്പോള്‍ വെപ്പുകാലില്‍ ചാടിച്ചടിയാണ് തന്റെ കൃഷിയുടെ പരിചരണം ശ്രീധരന്‍ നടത്തുന്നത്. താന്‍ ജീവിത മാര്‍ഗ്ഗത്തിനായി ഏറെ സാഹസപ്പെട്ട് നടത്തുന്ന കൃഷി മുഴുവന്‍ ഇങ്ങിനെ കാട്ടുപന്നികള്‍ കൊണ്ടുപോകുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരിക്കുകയാണ് ശ്രീധരന്‍.

പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്ത് 80,000 രൂപ ലോണെടുത്താണ് കപ്പയും വാഴയും കൃഷി ചെയ്യുന്നത്. വര്‍ഷവും 8000 രൂപ വാരം നല്‍കുകയും വേണം. ഈ കാട്ടുപന്നികള്‍ കാരണം എങ്ങനെ കൃഷി ചെയ്യും എന്നാണ് ശ്രീധരന്‍ ചോദിക്കുന്നത്. ഇപ്പോള്‍ കാപ്പക്ക് പിറകെ വാഴകളും കാട്ടുപന്നികള്‍ കുത്തി മറിച്ചിടുകയാണ്. തൊട്ടടുത്ത കര്‍ഷകന്‍ ടികെ. കുഞ്ഞിരാമന്റെ കൃഷിയിടത്തിലെ കപ്പകളും വാഴകളും കാട്ടുപന്നി നശിപ്പിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ശല്യമായി മാറിയ കാട്ടുപന്നികളെ പിടികൂടാന്‍ പഞ്ചായത്ത് അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+