കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുപുഴയില്‍ കാട്ടാന വെടിയേറ്റു ചെരിഞ്ഞ നിലയില്‍ വേട്ടക്കാര്‍ വെടിയുതിര്‍ത്തതായി സൂചന

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മലയോര പ്രദേശമായ ചെറുപുഴയ്ക്കടുത്ത രാജഗിരി ചേന്നാട്ട്‌കൊല്ലിയില്‍ സ്വകാര്യ കൃഷിയിടത്തില്‍ 12 വയസ്സ് തോന്നിക്കുന്ന കാട്ടാനയെ വെടിയേറ്റു ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. കേരള-കര്‍ണ്ണാടക വനാതിര്‍ത്തിയിലെ കൃഷിയിടത്തിലാണ് ആനയെ കണ്ടെത്തിയത്. കൃഷിയിടത്തില്‍ കൂട്ടമായെത്തിയ ആനകള്‍ വാഴ, കമുക് തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക വിളനാശവും, ആനപ്പിണ്ടങ്ങളുടെ പഴക്കവും നോക്കിയാല്‍ ദിവസങ്ങളായി കാട്ടാനകള്‍ ഇവിടെ തമ്പടിച്ചിരുന്നതായി സംശയിക്കുന്നുണ്ട്.

മാങ്കുളത്ത് തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 14 പേര്‍ക്ക് പരിക്ക്മാങ്കുളത്ത് തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 14 പേര്‍ക്ക് പരിക്ക്

നെറ്റിയില്‍ വെടിയേറ്റതെന്ന് സംശയിക്കത്തക്ക ദ്വാരം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. കാര്‍ഷിക മേഖലയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ വന്യമൃഗശല്യത്തിന് പരിഹാരമാവേണ്ട ഇലക്ട്രിക് ഫെന്‍സിംഗ് ബാറ്ററി തകരാറയതു കൊണ്ടോ മറ്റോ ദിവസങ്ങളായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

11-kannur-map-

കാട്ടാന ശല്ല്യം പരിഹരിക്കുന്നതിനായി കര്‍ഷകരുടെ മുറവിളിക്ക് കാലങ്ങളുടെ പഴക്കമുണ്ടായിട്ടും ശാശ്വതപരിഹാരത്തിനായി യാതൊരുനടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ഒരു വശത്ത് നില്‍ക്കുമ്പോള്‍ കര്‍ണ്ണാടക വനത്തില്‍ നായാട്ടു സംഘങ്ങള്‍ വിഹരിക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. അതേ സമയം ജില്ലയിലെ മലയോര പ്രദേശങ്ങളായ ഇരിട്ടി, ആറളം മേഖലകളില്‍ താമസിക്കുന്ന കര്‍ഷകര്‍ കാട്ടാനശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. ഈ മേഖലകളില്‍ തമ്പടിക്കുന്ന കാട്ടാനകള്‍ കാര്‍ഷികവിളകള്‍ സര്‍വതും നശിപ്പിക്കുകയാണ്. കാട്ടാനശല്യം ഒഴിവാക്കാനായി നിര്‍മിച്ച ആനമതില്‍ ഉരുള്‍പൊട്ടലില്‍ നശിച്ചിരുന്നു. പുതുതായി പണിയാനുള്ള ഒരുക്കങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

English summary
Wild elephant found dead in Cherupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X