കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പയ്യാവൂരില്‍ വീണ്ടും കാട്ടാനയിറങ്ങി; വന്‍കൃഷിനാശം, ഭീതിയോടെ ജനങ്ങൾ...

  • By Desk
Google Oneindia Malayalam News

പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചന്ദനക്കാംപാറ ഷിമോഗ കോളനിയിലെ നറുക്കുംചീത്തയില്‍ വീïും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ജനവാസ കേന്ദ്രത്തില്‍ ആനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെ ഭീതിയോടെയാണ് ഇവിടുത്തെ ജനങ്ങള്‍ രാത്രിയും പകലും കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ആനക്കൂട്ടം ജനവാസ കേന്ദ്രത്തിലെത്തിയത്.

<strong>അമ്പലപ്പുഴയിൽ അപകട മരണങ്ങൾ ഒഴിയുന്നില്ല; ദേശീയപാത മരണക്കെണിയാകുന്നു, യാത്രക്കാരെ ഭീതിയിലാഴ്ത്തി തുടരെയുള്ള അപകടങ്ങൾ</strong>അമ്പലപ്പുഴയിൽ അപകട മരണങ്ങൾ ഒഴിയുന്നില്ല; ദേശീയപാത മരണക്കെണിയാകുന്നു, യാത്രക്കാരെ ഭീതിയിലാഴ്ത്തി തുടരെയുള്ള അപകടങ്ങൾ

താളനാനിയില്‍ മാത്യു, ചേന്നപ്പള്ളിയില്‍ മാത്തച്ചന്‍, കുഴിക്കാട്ടില്‍ സ്റ്റീഫന്‍, നെടുമല സുരേഷ്, ചേന്നപ്പള്ളി തോമാച്ചന്‍, കാടന്‍കാവില്‍ തങ്കച്ചന്‍, മാളിയേക്കല്‍ ബാബു ,വരമ്പകത്ത് ജെയ്‌സണ്‍, മാളിയേക്കല്‍ ജോണി, എട്ടങ്ങാട്ടില്‍ തോമസ് എന്നിവരുടെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കശുമാവ്, കവുങ്ങ്, കപ്പ തുടങ്ങിയ ക്യഷികള്‍ വ്യാപകമായി നശിപ്പിച്ചു. നാട്ടുകാര്‍ നേരം വെളുക്കും വരെ ആനക്കൂട്ടത്തെ തകരപാത്രം കൊട്ടിയും പടക്കം പൊട്ടിച്ചും തുരത്തല്‍ ശ്രമം തുടര്‍ന്നുവെങ്കിലും ആനക്കൂട്ടം കൃഷി ഭൂമിയില്‍ തന്നെ തമ്പടിക്കുകയായിരുന്നു.

Chandanakkampara

ഒരാഴ്ച്ചയ്ക്കിടെ ഇത് രïാം തവണയാണ് ആനക്കൂട്ടം ചന്ദനക്കാംപാറയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത്. ആഴ്ചകളോളമായി ഉറക്കമൊഴിച്ച് കാവലിരിക്കുന്നതിനാല്‍ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന കര്‍ഷകരില്‍ പലരും പ്രതിസന്ധിയിലാണ്. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉïാവണമെന്ന് തദ്ദേശവാസികള്‍ പറഞ്ഞു.കണ്ണൂര്‍ ജില്ലയിലെ കര്‍ണാടകവനാതിര്‍ത്തി ഭാഗങ്ങളിലൂടെയാണ്മലയോര മേഖലയില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത്.

കഴിഞ്ഞ പ്രളയത്തില്‍ ജനാധിവാസ കേന്ദ്രങ്ങളില്‍ കെട്ടിയുയര്‍ത്തിയ ആനമതില്‍ തകര്‍ന്നതോടെ കാട്ടാനകള്‍ക്ക യാതൊരു തടസവുമില്ലാതെ നാട്ടിലേക്ക് ഇറങ്ങാനായി. ആനമതില്‍ പുന:സ്ഥാപിക്കാനും കാട്ടാന ശല്യത്തിന് ശാശ്വതമായി പരിഹാരം കാണാനും സണ്ണിജോസഫ് എം. എല്‍. എയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിതല യോഗം ചേരാനും അടിയന്തിര നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

English summary
Wild elephant in village at Payyavoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X