കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറളത്ത് ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം: ആനകളെ വനത്തിലേക്ക് തുരത്തി

  • By Desk
Google Oneindia Malayalam News

ഇരിട്ടി: നാടുവിറപ്പിച്ചു ജനവാസ കേന്ദ്രത്തില്‍ വിളയാടിയ കാട്ടാനകൂട്ടത്തെ മണിക്കൂറുകള്‍ക്കൊടുവില്‍ വനം വകുപ്പ് കാട്ടിലേക്ക് തന്നെ തുരത്തി. വനത്തില്‍ വരള്‍ച്ചയും ഭക്ഷ്യക്ഷാമവും രൂക്ഷമായതോടെയാണ് കാട്ടാനക്കൂട്ടം ജനവാസകേന്ദ്രങ്ങളിലേക്ക് കൂട്ടത്തോടെ ഇറങ്ങിയത്.

ആറളം പുനരധിവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തിയെങ്കിലും ഈ മേഖലയില്‍ വനം വകുപ്പ് ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം ആറളം കൊക്കോട്, കീഴ്പ്പള്ളി വട്ടപ്പറമ്പ്, എന്നിവിടങ്ങളില്‍ ഉണ്ടായ കാട്ടാനയുടെ അക്രമണത്തില്‍ നിരവധി കൃഷിക്കാരുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ച സാഹചര്യത്തിലാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി ആരംഭിച്ചത്. ആറളം ഫാം രണ്ടാം ബ്ലോക്കില്‍ കണ്ടെത്തിയ മൂന്ന് ആനകളെ തുരത്താന്‍ തിങ്കളാഴ്ച നടന്ന ശ്രമം വൈകുന്നേരത്തോടെ പരാജയപ്പെടുകയായിരുന്നു.

elephantinaralam-

വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കുന്നതിനിടയില്‍ ജനവാസ മേഖലയില്‍ കൂടുതല്‍ കാട്ടാനകളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും രാവിലെ മുതല്‍ കാട്ടാനകളെ തുരത്താന്‍ ഉള്ള ശ്രമം തുടര്‍ന്നത്. വൈകീട്ടോടെ അവശേഷിച്ച മൂന്ന് കാട്ടാനകളെ കൂടി വനംവകുപ്പ് കാട്ടിലേക്ക് തുരത്തി. കാട്ടാനകളെ കാട്ടിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ കേന്ദ്രത്തില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ മേഖലയില്‍ വനം വകുപ്പ് കനത്ത ജാഗ്രതയിലാണ്. ആറളം ഡി.എഫ്.ഒ എ. സജിന അസിസ്റ്റന്റ് ഡി.എഫ്.ഒ. കെ.വി ജയപ്രകാശ്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ 40 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൗത്യത്തില്‍ പങ്കെടുത്തത്.

English summary
Wild elephants in aralam farm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X