ആറളം ഫാമിലെ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ്.. നടപടി വയോധികയെ ആന ചവിട്ടിക്കൊന്നതിനു പിന്നാലെ
ഇരിട്ടി: ആറളം ഫാമിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ നടപടിയുമായി വനംവകുപ്പ്.കാട്ടാനകളെ കണ്ടെത്തി വനത്തിലേക്ക് തിരിച്ചയക്കാനാണ് വനവകുപ്പ് ശ്രമിക്കുന്നത്.ആറളം,കൊട്ടിയൂര്‍ വനംവകുപ്പിന്റെയും റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെയും നേതൃത്വത്തില്‍ അന്‍പതോളം വനപാലകരാണ് ആനകളെ തുരത്താന്‍ എത്തിയത്.
ആറളത്തെ വീട്ടമ്മ കാര്യത്ത് ദേവുവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയും കുടിലുകള്‍ തകര്‍ക്കുകയും ചെയ്തതോടെയാണ് വനപാലകര്‍ കാട്ടാനകളെ വനത്തിലേക്ക് തിരികെ അയക്കാന്‍ തീരുമാനിച്ചത്. ഫാമിന്റെ ആറാം ബ്ലോക്കില്‍ ആനകളുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ആനകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.കാടുപ്രദേശമായതിനാല് തിരച്ചില്‍ ദുഷ്കരമാണ്.ഈ മേഖലയിലെ കൈതച്ചക്കകൃഷി കാട്ടാനക്കൂട്ടം തകര്‍ത്തിരുന്നു.ആനകള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കാട്ടാനക്കൂട്ടത്തെ കാണാന്‍ കഴിഞ്ഞില്ല.

പത്തിലധികം ആനകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.പകല്‍ ആളുകളെ കണ്ടാല്‍ ഇവ വനത്തിലേക്ക് പോകുന്നതും പ്രതിസന്ധിയാകുന്നു.എന്നാല്‍ വനപ്രദേശത്തോട് ചേര്‍ന്ന മേഖലയായതിനാല്‍ ആനകളെ തുരത്താന്‍ എളുപ്പമാണെന്ന് അധികൃതര്‍ പറുയുന്നു.കാട്ടാനകളെ തുരത്താന്‍ പൂര്‍ണ സജ്ജീകരണമൊരുക്കാന്‍ വനം മന്ത്രി കെ രാജു നിര്‍ദ്ദേശിച്ചിട്ടുണ്ട്.മന്ത്രി ശനിയാഴ്ച്ച മേഖല സന്ദര്‍ശിക്കും.ആറളം സെക്ഷൻ ഫോറസ്റ്റർ കെ ആനന്ദ്, കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റർമാരായ രാജൻ, ശശിധരൻ, ആർആർടി ഡപ്യൂട്ടി റെയിഞ്ചർ വി എസ് അരുൺ, ഫോറസ്റ്റർ സി അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ തുരത്തൽ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications