കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറളം ഫാമിലെ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ്.. നടപടി വയോധികയെ ആന ചവിട്ടിക്കൊന്നതിനു പിന്നാലെ

  • By Desk
Google Oneindia Malayalam News

ഇരിട്ടി: ആറളം ഫാമിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ നടപടിയുമായി വനംവകുപ്പ്.കാട്ടാനകളെ കണ്ടെത്തി വനത്തിലേക്ക് തിരിച്ചയക്കാനാണ് വനവകുപ്പ് ശ്രമിക്കുന്നത്.ആറളം,കൊട്ടിയൂര്‍ വനംവകുപ്പിന്‍റെയും റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെയും നേതൃത്വത്തില്‍ അന്‍പതോളം വനപാലകരാണ് ആനകളെ തുരത്താന്‍ എത്തിയത്.

<strong><br>അക്ഷയകേന്ദ്രത്തിന് പിന്നാലെ ഭിന്നലിംഗക്കാര്‍ക്ക് റേഷന്‍കാര്‍ഡും: ആദ്യകാര്‍ഡ് ലഭിച്ചത് മലപ്പുറത്ത്</strong>
അക്ഷയകേന്ദ്രത്തിന് പിന്നാലെ ഭിന്നലിംഗക്കാര്‍ക്ക് റേഷന്‍കാര്‍ഡും: ആദ്യകാര്‍ഡ് ലഭിച്ചത് മലപ്പുറത്ത്

ആറളത്തെ വീട്ടമ്മ കാര്യത്ത് ദേവുവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയും കുടിലുകള്‍ തകര്‍ക്കുകയും ചെയ്തതോടെയാണ് വനപാലകര്‍ കാട്ടാനകളെ വനത്തിലേക്ക് തിരികെ അയക്കാന്‍ തീരുമാനിച്ചത്. ഫാമിന്‍റെ ആറാം ബ്ലോക്കില്‍ ആനകളുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ആനകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.കാടുപ്രദേശമായതിനാല്‍ തിരച്ചില്‍ ദുഷ്കരമാണ്.ഈ മേഖലയിലെ കൈതച്ചക്കകൃഷി കാട്ടാനക്കൂട്ടം തകര്‍ത്തിരുന്നു.ആനകള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും കണ്ടെത്താന്‍ കഴി‍ഞ്ഞിട്ടില്ല.സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കാട്ടാനക്കൂട്ടത്തെ കാണാന്‍ കഴിഞ്ഞില്ല.

elephant3-30-14

പത്തിലധികം ആനകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.പകല്‍ ആളുകളെ കണ്ടാല്‍ ഇവ വനത്തിലേക്ക് പോകുന്നതും പ്രതിസന്ധിയാകുന്നു.എന്നാല്‍ വനപ്രദേശത്തോട് ചേര്‍ന്ന മേഖലയായതിനാല്‍ ആനകളെ തുരത്താന്‍ എളുപ്പമാണെന്ന് അധികൃതര്‍ പറുയുന്നു.കാട്ടാനകളെ തുരത്താന്‍ പൂര്‍ണ സജ്ജീകരണമൊരുക്കാന്‍ വനം മന്ത്രി കെ രാജു നിര്‍ദ്ദേശിച്ചിട്ടുണ്ട്.മന്ത്രി ശനിയാഴ്ച്ച മേഖല സന്ദര്‍ശിക്കും.ആറളം സെക്ഷൻ ഫോറസ്റ്റർ കെ ആനന്ദ്, കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റർമാരായ രാജൻ, ശശിധരൻ, ആർആർടി ഡപ്യൂട്ടി റെയിഞ്ചർ വി എസ് അരുൺ, ഫോറസ്റ്റർ സി അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ തുരത്തൽ.

English summary
Wild elephants in aralam farm destroyed the agriculture and settlements,forest guard try to return back the elephants in to the forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X