കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ ചെലവ് കൃത്യമായി നിരീക്ഷിക്കുമെന്ന് കളക്ടര്‍!!

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

ഓരോ നിയോജക മണ്ഡലത്തിലും അസിസ്റ്റന്റ് ചെലവ് നിരീക്ഷകര്‍ ഉണ്ടാവും. അവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റ് സാമഗ്രികള്‍ക്കും നിഷ്‌കര്‍ഷിക്കുന്ന തുക രണ്ട് ദിവസത്തിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമാക്കും. അത് പ്രകാരമായിരിക്കും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുക. സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്ന തുക അക്കൗണ്ട് വഴി മാത്രമായിരിക്കണം. 30.80 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക.

അതേസമയം പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടികളെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ 'സി വിജില്‍' സജ്ജം. സിറ്റിസണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപമാണ് സി വിജില്‍. ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്ക് പെരുമാറ്റ ചട്ടലംഘനങ്ങള്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍ എന്നിവയെ സംബന്ധിച്ച പരാതികള്‍ തെളിവുകള്‍ സഹിതം ഉന്നയിക്കാം. പരാതികള്‍ ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടികള്‍ സ്വീകരിക്കും.

പെരുമാറ്റ ചട്ടലംഘനങ്ങളുടെ ചിത്രങ്ങള്‍, വീഡിയോ, ജിയോ ടാഗ് എന്നിവ ബന്ധപ്പെട്ട വരണാധികാരിക്ക് ലഭിക്കും വിധമാണ് ആപ്പിന്റെ രൂപകല്‍പ്പന. ആധികാരികത ഉറപ്പാക്കാന്‍ ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ അനുവദിക്കുന്ന അഞ്ച് നിമിഷം പ്രയോജനപ്പെടുത്താം. മുന്‍കൂട്ടി തയ്യാറാക്കിയ ചിത്രങ്ങളോ ദൃശ്യങ്ങളോ അംഗീകരിക്കില്ല.പരാതി അയച്ചുകഴിഞ്ഞാല്‍ അയക്കുന്ന വ്യക്തിയുടെ മൊബൈല്‍ നമ്പരിലേക്ക് ഒരു കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് പരാതിയുടെ നിലവിലെ സ്ഥിതി കണ്ടെത്താം. പരാതി അയക്കുന്ന ആളിന് വ്യക്തി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ട്.

English summary
will check all expenses of candidates says kannur collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X