• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് മത്സരിക്കും, കോഴ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു; കെഎം ഷാജി

കണ്ണൂര്‍: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ അഴീക്കോട് തന്നെ മത്സരിക്കുമെന്ന് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെഎം ഷാജി പറഞ്ഞു. മത്സരിച്ചാല്‍ ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. സംസ്ഥാനത്ത് യുഡിഎഫിന്റെ ഭദ്രമായ സീറ്റുകളിലൊന്നാണ് അഴീക്കോട്. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചതിന് തന്നെ വേട്ടയാടുകയാണെന്നും പ്ലസ് ടു കോഴ ആരോപണം തെളിയിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിനോോയിരുന്നു ഷാജിയുടെ പ്രതികരണം.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

കോഴ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. പരിഹാസ്യമായ ആരോപണമായി മാത്രമേ അതിനെ കാണുന്നൂള്ളൂ. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കെഎം ഷാജി വ്യക്തമാക്കി. ഒരോ ദിവസം കഴിയുമ്പോഴും യുഡിഎഫിന് പ്രതീക്ഷ വര്‍ദ്ധിക്കുകയാണ്. അതിന് പല കാരണങ്ങളുണ്ട്. ഒരു പക്ഷേ, ഇടതുപക്ഷത്തിനകത്തുള്ള പ്രശ്‌നങ്ങളുണ്ട്. അതൊടൊപ്പം അഞ്ച് വര്‍ഷക്കാലം ഇടതുപക്ഷം കേരളത്തില്‍ ചെയ്തുവച്ച ജനദ്രാഹപരമായ നടപടികള്‍ മാത്രമുണ്ട്. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ ഇളകിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണേന്ത്യയില്‍ വട്ടപൂജ്യം, ഭരണം മൂന്നിടത്ത്, കോണ്‍ഗ്രസ് അസ്തമിക്കുന്നുവോ? രാഹുല്‍ വരണം!!

അതേസമയം, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമാണ് കണ്ണൂരിലെ അഴീക്കോട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് അഴീക്കോട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചെടുക്കതാന്‍ എല്‍ഡിഎഫ് മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനെയാണ് തിരഞ്ഞെടുപ്പ് കളത്തില്‍ ഇറക്കിയത്. എന്നാല്‍ വിജയം ഷാജിക്കൊപ്പമായിരുന്നു.

പുതുപ്പള്ളിയില്‍ അപകടം മണത്തു; കോട്ട കാക്കാന്‍ നേരത്തേയിറങ്ങി ഉമ്മന്‍ചാണ്ടി

പ്ലസ് ടു കോഴ ആരോപണം നിലനില്‍ക്കെ കെ എം ഷാജി മത്സര രംഗത്ത് നിന്ന് വിട്ടുനില്‍ക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കെ എം ഷാജി മത്സരിക്കുമെന്ന സന്നദ്ധത അറിയിച്ചത്. ജില്ലയില്‍ നിന്നുള്ള മറ്റൊരാള്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ബിഗ് ബോസിൽ ഇനി പ്രശ്‌നങ്ങളുടെ നാളുകൾ; ഡിംപലിനെ ലക്ഷ്യമിട്ട് മിഷേലിന്റെ ആരോപണം, വമ്പൻ ട്വിസ്റ്റുകൾ

മഞ്ചേശ്വരത്ത് ഞെട്ടിക്കാന്‍ മുസ്ലീം ലീഗ്, യൂത്ത് ലീഗ് നേതാവിനെ ഇറക്കും, കാസര്‍കോട് നെല്ലിക്കുന്ന്?

cmsvideo
  പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

  തിരുവമ്പാടിയില്‍ മേയര്‍ ബീനാ ഫിലിപ്പ്, കോഴിക്കോട് സൗത്തില്‍ ഡെപ്യൂട്ടി മേയര്‍, ഞെട്ടിക്കാന്‍ സിപിഎം!

  കൊല്ലത്ത് മുകേഷിനെ ഉന്നമിട്ട് പ്രതിപക്ഷം, വെല്ലുവിളിച്ച് മുകേഷ്, ഇത്തവണയും നടനെ തന്നെ ഇറക്കാൻ സിപിഎം

  English summary
  Will contest in Azhikode if party demands, challenge to prove bribery allegations Says, KM Shaji
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X