കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് മുന്‍കൈയ്യെടുക്കും: പികെ കൃഷ്ണദാസ്
വര്‍ഷങ്ങള്‍ക്ക് ശേഷം ട്രാക്കുകളുടെ നവീകരണം നടന്നു വരികയാണ്. പുതിയ ട്രാക്കുകള്‍ സ്ഥാപിക്കാന്‍ സാധിച്ചു. വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടി തുടങ്ങിയെന്നും കൃഷ്ണദാസ് പറഞ്ഞു.

കണ്ണൂര്‍: ഉത്തര മലബാറിലെ പ്രത്യേകിച്ച് കണ്ണൂരിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് നോര്‍ത്ത് ചേമ്പര്‍ ഓഫ് കൊമേഴ്സ് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ പികെ കൃഷ്ണദാസിനെ പങ്കെടുപ്പിച്ചു കൊണ്ട് സംവാദം സംഘടിപ്പിച്ചു. റെയില്‍വേ വികസന രംഗത്ത് കഴിഞ്ഞ 8വര്‍ഷക്കാലം അവിസ്മരണീയമായ മാറ്റമാണ് ഉണ്ടായിട്ടുളളതെന്ന് സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കവേ കൃഷ്ണദാസ് പറഞ്ഞു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ രംഗത്ത് മാത്രമല്ല രാജ്യത്തെ റോഡ് ഗതാഗത മേഖലയിലുള്‍പ്പെടെ അടിസ്ഥാന മേഖലയ്ക്ക് മുഖ്യ പരിഗണനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്കി വരുന്നത്. രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളുടേയും വികസനം ധ്രുത ഗതിയില്‍ നടന്നു വരികയാണ്. റെയില്‍ അപകടങ്ങള്‍ ഇല്ലാതായി.
വര്‍ഷങ്ങള്‍ക്ക് ശേഷം ട്രാക്കുകളുടെ നവീകരണം നടന്നു വരികയാണ്. പുതിയ ട്രാക്കുകള്‍ സ്ഥാപിക്കാന്‍ സാധിച്ചു. അതിവേഗ ട്രെയിനുകള്‍ ഓടി തുടങ്ങി. വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടി തുടങ്ങി. കേരളത്തിലും ഉടന്‍ ഓട്ടം തുടങ്ങും. അത് കണ്ണൂരില്‍ നിന്നാരംഭിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സിഗ്നല്‍ സിസ്റ്റങ്ങള്‍ നവീകരിക്കേണ്ടതുണ്ട്. ഇതിനുളള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 130,160 കിലോമീറ്റര്‍ സ്പീഡില്‍ യാത്ര ചെയ്യുന്ന വണ്ടികള്‍ക്ക് ഓടുന്നതിന് വളവുകള്‍ നികത്തേണ്ടതുണ്ട്. അതിനായി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് ആവുന്നതെല്ലാം ചെയ്യാന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ശ്രമിക്കുമെന്നും അതിന് ചേമ്പറിന്റെ എല്ലാ സഹായവും വേണമെന്നും അദ്ദേഹം പറഞ്ഞു. ബിപിസിഎല്ലിന്റെ ഇന്ധന ശേഖരണ കേന്ദ്രമാണ് കണ്ണൂരിലെ റെയില്‍വേ വികസനത്തിന് തടസ്സം. നാല്, അഞ്ച് ഫ്ളാറ്റ്ഫോമുകള്‍ കണ്ണൂരില്‍ അനിവാര്യമാണ്.
ബിപിസിഎല്ലിന്റെ ഇന്ധന ശേഖരണ കേന്ദ്രം മാറ്റുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേയും ബിപിസിഎല്‍ അധികൃതരുമായി രണ്ടുവട്ട ചര്‍ച്ചകള്‍ നടന്നു. തീരുമാനമായില്ല. തീരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ നവീകരിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
പുനര്‍ വികസന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ രാജ്യത്തെ 52 സ്റ്റേഷനുകളുടെ വനീകരണം ആരംഭിച്ചു കഴിഞ്ഞു. കൊല്ലം, ഏറണാകുളം നോര്‍ത്ത, സൗത്ത് എന്നിവയും ഈ പട്ടികയില്‍ ഉല്‍പ്പെട്ടിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. അമൃത് ഭാരത് പദ്ധതിയില്‍ 12 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കും. നിരവധി പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരം കാണാനാവും.
ബെംഗളൂരുവില്‍ നിന്നും കോയമ്പത്തൂര്‍വരെ ഓടുന്ന ഡബ്ബിള്‍ഡക്കര്‍ ഉദയ് എക്സപ്രസ് കണ്ണൂരിലേക്ക് നീട്ടുന്ന കാര്യം റെയില്‍വേ പരിശോധിച്ച് വരുന്നുണ്ട്. കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചെറിന്റെ ബോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും പരിഗണനയിലാണ്. റെയില്‍വേയുടെ നിരക്ക് വര്‍ദ്ധിപ്പിക്കാതെ എങ്ങനെ വികസനവും വരുമാന വര്‍ദ്ധനവും ഉണ്ടാക്കാമെന്ന ചിന്തയില്‍ നിന്നാണ് അനാഥമായി കിടക്കുന്ന ഭൂമികള്‍ ലീസിന് നല്കാന് തീരുമാനിച്ചത്.
സ്വകാര്യ പങ്കാളിത്തതോടെ മാത്രമേ വികസനം സാധ്യമാകൂയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. അതുപ്രകാരമാണ് കണ്ണൂരിലെ ഭൂമിയും ലീസിന് നല്‍കിയത്. മികച്ച തുക ഉറപ്പു വരുത്തിയാണ് ഇത് കൈമാറാന്‍ തീരുമാനിച്ചിട്ടുളളത്. സുതാര്യമായാണ് ഭൂമി കൈമാറ്റം. ഇത് റെയില്‍വേ വികസനത്തിന് ഒരു തടസ്സവുമുണ്ടാക്കില്ല. നഗരത്തിലെ റോഡ് വികസനത്തിന് തടസ്സമാകുമെന്ന വാദം സംബന്ധിച്ച് പരിശോധിക്കാന്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യമായല്ല ഭൂമി വിട്ടു നല്‍കുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുഖ്യകവാടത്തിലടക്കം മുമ്പും ഭൂമിയും കെട്ടിടവും ലീസിന് നല്‍കിയിട്ടുണ്ട്. അന്ന് നടത്തിയ ഇടപാടില്‍ ഭീമമായ നഷ്ടമാണ് റെയില്‍വേയ്ക്കുണ്ടായത്.
കേരളത്തില്‍ പൊതുവേ ഇല്ലാത്ത ഒന്നാണ് സംവാദമെന്നും പലപ്പോഴും വിവാദങ്ങള്‍ മാത്രമാണ് ഉണ്ടാകാറുളളതെന്നും അത്തരത്തില്‍ നോക്കുമ്പോള്‍ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് നോര്‍ത്ത് ചേമ്പര്‍ ഓഫ് കൊമേഴ്സ് സംവാദം സംഘടിപ്പിക്കാനെടുത്ത തീരുമാനം പ്രശംസനീയമാണെന്ന് കൃഷ്ണദാസ് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications