Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ മാറ്റാനുള്ള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആവശ്യം വ്യാമോഹം മാത്രമാണെന്ന് പികെ രാഗേഷ്

കണ്ണൂര്‍: തന്നെ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ ആവശ്യം വ്യാമോഹം മാത്രമാണെന്ന് കോണ്‍ഗ്രസ് വിമതനേതാവ് പികെ രാഗേഷ്. കഴിഞ്ഞ ദിവസം രാഗേഷിനെ പാര്‍ട്ടി ശത്രുവായി കണ്ടു കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്നു ആവശ്യപ്പെട്ടു കണ്ണൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ ഡി.സി.സിക്ക് കത്തു നല്‍കിയ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചിലരുടെ വ്യക്തിപരമായ താല്‍പര്യമാണ് ഇതിനു പിന്നില്‍. ചിലരുടെ മനോവിഭ്രാന്തിയാണ് തനിക്കെതിരെയുളള നീക്കങ്ങള്‍ക്കു പിന്നിലെന്നും പി.കെ രാഗേഷ് ആരോപിച്ചു. പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു വിജയിച്ചതു പോലെ അര്‍ബന്‍ ബാങ്കിലും സ്വന്തം ബന്ധുക്കളെ ഇറക്കി വിട്ടു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ ചോദ്യം ചെയ്ത നടപടി ഒരിക്കലും പൊറുക്കാന്‍ സാധിക്കില്ലെന്നും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഥാനത്ത് പി.കെ രാഗേഷ് തുടരുന്നത് മാലിന്യം പേറുന്നതിന് സമാനമാണെന്നായിരുന്നു കണ്ണൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം പി.കെ രാഗേഷിനെതിരെയുളള വിമര്‍ശനമായി ഉന്നയിച്ചത്.

pk-ragesh

മാലിന്യം കഴുകികളയാന്‍ അവിശ്വാസ പ്രമേയം കോര്‍പറേഷനില്‍ കൊണ്ടുവരണമെന്നായിരുന്നു ഇവര്‍ ഡി.സി.സിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെതിരെയാണ് പരസ്യപ്രസ്താവനയുമായി പി.കെ രാഗേഷ് രംഗത്തുവന്നത്. ഇപ്പോഴത്തെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനാണ് തന്നെ പള്ളിക്കുന്നില്‍ നിന്നും കൈപിടിച്ചു ആലിങ്കല്‍ വാര്‍ഡില്‍ മത്സരിപ്പിച്ചതെന്നും ഇന്നുവരെ തന്നെ എന്തിന് പുറത്താക്കിയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിട്ടില്ലെന്നും പി.കെ രാഗേഷ് ആരോപിച്ചു. ഈക്കാര്യം കെ.പി.സി.സി അധ്യക്ഷന്‍ തന്നോട് പറയുകയാണെങ്കില്‍ ആ നിമിഷം സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണെന്നും ചില മാലിന്യങ്ങളുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കുന്നില്ലെന്നും പി.കെ രാഗേഷ് പറഞ്ഞു.

2023- മെയ് 15-നാണ് തന്നെ പുറത്താക്കിയത്. അന്നു തന്നെ ഡിസിസി പ്രസിഡന്റ് ഈ സ്ഥാനത്തു നിന്നും നീക്കുമെന്ന് പറഞ്ഞുവെങ്കിലും ഒരു വര്‍ഷം പിന്നിട്ടിട്ടും ഒന്നും സാധിക്കാത്തതാണ് തനിക്കെതിരെയുളള കോക്കസിന്റെ തീരുമാനങ്ങള്‍ക്ക് പിന്നിലുളളത്. അഴീക്കോട് നിയോജക മണ്ഡലത്തിന് കീഴിലുളള ചിറക്കല്‍ ബ്ളോക്ക് കമ്മിറ്റിയെ മറികടന്നാണ് കണ്ണൂര്‍ ബ്ളോക്ക് കമ്മിറ്റി തനിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.

മുന്‍സിപ്പല്‍ നിയമങ്ങളെ കുറിച്ചുളള അറിവില്ലായ്മയാണ് ഈ പ്രമേയത്തിലൂടെ വ്യക്തമാകുന്നതെന്നും പി.കെ രാഗേഷ് ചൂണ്ടിക്കാട്ടി. തന്നെ പാര്‍ട്ടിയില്‍ നിന്നും തിരിച്ചെടുക്കണമെന്ന കണ്ണൂര്‍ ബ്ളോക്കിന് കീഴിലുളള നാനൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് ഇപ്പോഴും കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും കൈയ്യിലുണ്ട്. എന്നിട്ടും കേവലം പത്തു അംഗങ്ങള്‍ മാത്രം പങ്കെടുത്ത ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസ്താവന മുന്‍കൂട്ടിയുളള അജന്‍ഡയുടെ ഭാഗമാണെന്നും പി.കെ രാഗേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+