പയ്യാമ്പലത്ത് സദാചാര ഗുണ്ടാ വിളയാട്ടം: സുഹൃത്തിനൊപ്പമിരുന്ന യുവതിക്ക് പൊരിഞ്ഞതല്ല്, ഗുരുതര പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെ യുവാക്കളുടെ സദാചാര ആക്രമണം. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. പൊലിസ് നടത്തിയ മണിക്കൂറുകളോളമുള്ള തെരച്ചിലില്‍ കണ്ണൂര്‍ നഗരത്തിനടുത്തു താമസിക്കുന്ന രണ്ടുയുവാക്കള്‍ പിടിയിലായി. ബീച്ചില്‍ സഥാപിച്ച ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് യുവാക്കളെ തിരിച്ചറിഞ്ഞത്.
ഞായറാ്ച വൈകുന്നേരമാണ് സ ംഭവം. സദാചാര പൊലിസ് ചമഞ്ഞ പയ്യാമ്പലം ബീച്ചില്‍ ബൈക്കില്‍ റോന്തുചുറ്റുകയായിരുന്ന യുവാക്കള്‍ ബീച്ചില്‍ സുഹൃത്തുമായി ഒറ്റയ്ക്കിരിക്കുകയായിരുന്ന യുവതിയുടെ മെക്കിട്ടു കയറുകയായിരുന്നു. ഇതിനെ ചെറുത്തുകൊണ്ടു മുന്‍പോട്ടുവന്ന യുവതിയുമായി വാക്തര്‍ക്കമുണ്ടാവുകയും ചെയ്തു,..

യുവതിയെ കൈയേറ്റം ചെയത സദാചാര ഗുണ്ടകള്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെയും കൈയേറ്റം ചെയ്തു.ഇവര്‍ ബീച്ചില്‍ എന്തിനാണ് ഒറ്റയ്ക്കിരിക്കുന്നതെന്നു ഞങ്ങള്‍ക്കറിയാമെന്നു പറഞ്ഞു അസഭ്യം പറയുകയും ചെയ്തു. ഇവരുടെ മോശം കമന്റിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരെയും യുവാക്കള്‍ ഇടിയ്ക്കുകയും കടല്‍ഭിത്തിയില്‍ നിന്ന് നിലത്ത് തള്ളി താഴെയിടുകയായിരുന്നു. ആക്രമണത്തില്‍ ഇടത് കൈ ഒടിഞ്ഞ യുവതിയെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അസഭ്യം നിറഞ്ഞ കമന്റടിച്ചത്. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അക്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു.












Click it and Unblock the Notifications