കേരളത്തിൽ ഓപ്പറേഷൻ കുബേര നിലച്ചു: കണ്ണൂരിൽ ബ്ളേഡ് മാഫിയ രംഗത്തേക്ക് സ്ത്രീകളും!!
കേരളത്തിൽ ഓപ്പറേഷൻ കുബേര നിലച്ചു: കണ്ണൂരിൽ ബ്ളേഡ് മാഫിയ രംഗത്തേക്ക് സ്ത്രീകളും!!
കണ്ണൂർ: കഴിഞ്ഞ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ഓപറേഷൻകുബേരനിലച്ചതോടെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബ്ളേഡ് മാഫിയ പിടിമുറുക്കി.നേരത്തെ തലശേരി ബാറിലെ ഒരു അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ബ്ലേഡ് ഇടപാട് രംഗത്ത് ജില്ലയിൽ വനിതകളും സജീവമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പോലീസിന് ലഭിച്ചത്. പണം നൽകുന്നതിനും പലിശ പിരിക്കുന്നതിനും പുരുഷൻമാർക്കു പകരം വനിതകളെ ഉപയോഗിച്ചുള്ള ബ്ലേഡ് മാഫിയയുടെ പുതിയ രീതിക്കു പിന്നാലെയാണ് വനിതകൾ കൂടി ബ്ലേഡ് രംഗത്ത് നേരിട്ട്എത്തിയിരിക്കുന്നതായി വ്യക്തമായത്.
നേരത്തെ പുരുഷൻമാരെ ഉപയോഗപ്പെടുത്തി പണം നൽകലും പലിശ പിരിക്കലും നടത്തിയിരുന്ന ബ്ലേഡ് സംഘങ്ങൾ പുരുഷൻമാർക്ക് പകരം സ്ത്രീകളെ ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു പതിവ്. എന്നാൽ പുരുഷൻമാർ പലരും പണപ്പിരിവിൽ വെട്ടിപ്പ് നടത്തിയതോടെയാണ് പലരും ഇതിനായി വനിതകളെ ഉപയോഗപ്പെടുത്തുന്നത്. പണപ്പിരിവിനും മറ്റും പുരുഷ ഏജന്റുമാരെക്കാളും കുറവ് പണമാത്രം സ്ത്രീകൾക്കു നൽകിയാൽ മതിയെന്നതും ഒരു കാരണമാണ്.

ഇത്തരത്തിൽ പണമിടപാടും പലിശപിരിവും നടത്തിയ വനിതകൾ തങ്ങളുടെ ബന്ധങ്ങളും പരിചയവും ഉപയോഗപ്പെടുത്തി സ്വന്തം നിലയിൽ ബ്ലേഡ് ഇടപാട് ആരംഭിച്ചതായാണ് രഹസ്വാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പാനൂർ, ചൊക്ലി മേഖലയിൽ ഇത്തരം വനിതാ ബ്ലേഡ് സംഘങ്ങൾ സജീവമാണ്. ചൊക്ലി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ യുവതിയുൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ചൊക്ലി സിഐ സുനിൽ കുമാർ, എസ്ഐ സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മേക്കുന്നിലെ ഷിബിന (32), പെരിങ്ങത്തൂരിലെ ശങ്കരൻകുട്ടി (62) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ നിരവധി മുദ്രപത്രങ്ങൾ, ബ്ലാങ്ക് ചെക്ക് ലീഫുകൾ, നിരവധി രേഖകൾ എന്നിവ പിടികൂടി. പരിശോധനയിൽ എസ്ഐ മാരായ സുരേന്ദ്രൻ, പ്രേമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീപ്രസാദ്, സുധീർ, സഹദേവൻ എന്നിവരും പങ്കെടുത്തു.
-
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച











Click it and Unblock the Notifications