ഗാർഹിക പീഡനം: യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു, യുവതിയുടെ പരാതിയിൽ കേസെടുക്കാതെ വിട്ടയച്ച് പോലീസ്
കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർതർവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ഗാർഹിക പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച യുവതിയുടെ കുടുംബം ഭർത്താവും വീട്ടുകാരും തന്നെ മർദ്ദിക്കാറുള്ളതായി വെളിപ്പെടുത്തിക്കൊണ്ട് സഹോദരന് വോയ്സ് മെസേജ് അയച്ചിരുന്നു. ഇതാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വിജീഷിന്റെ ഭാര്യയായ കോറോം സ്വദേശിനി സുനീഷ(26)യെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടിരുന്നുവെന്നതിന് പുറമേ ഭർത്താവിന്റെ മാതാപിതാക്കളും തന്നെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും സുനീഷയുടെ ശബ്ദരേഖ പറയുന്നുണ്ട്. തന്നെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ശബ്ദരേഖയും പുറത്തുവന്നിട്ടുള്ളത്. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുനീഷയുടെത് ആത്മഹത്യയാണെന്നും ബാഹ്യ ഇടപെടലുകള്‍ ഇല്ലെന്നുമാണ് പൊലീസ് പറയുന്നത്.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

സുനീഷ ഭർത്താവിന്റെ വീട്ടിൽ വെച്ച് നിരന്തരം ഗാർഹിക പീഡനത്തിനിരയാവുന്നതായി കാണിച്ച് ആഗസ്റ്റ് അഞ്ചിന് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പകരം ആഗസ്റ്റ് ആറിന് സുനീഷയുടേയും വിജീഷിന്റേയും വീട്ടുകാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഒത്തുതീർപ്പാക്കി തിരിച്ചയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് യുവതി വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിക്കുന്നത്. പ്രണയത്തിലായിരുന്ന സുനീഷയും വിജീഷും ഒന്നരവർഷം മുമ്പായിരുന്നു വിവാഹിതരാവുന്നത്.












Click it and Unblock the Notifications