പ്രവാസി ഭര്‍ത്താവ് ഒത്താശ ചെയ്തു; സുഹൃത്ത് പീഡിപ്പിച്ചു... കണ്ണൂരില്‍ യുവതിയുടെ പരാതി
കണ്ണൂര്‍: വളരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കണ്ണൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതിയെ ഭര്‍ത്താവിന്റെ സഹായത്തോടെ സുഹൃത്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു തവണ ഭര്‍ത്താവ് ബൈക്കില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമിച്ചുവത്രെ. രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂരിലെ തളിപ്പറമ്പ് സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്. കരിമ്പം സ്വദേശിയാണ് ഭര്‍ത്താവ്. തളിപ്പറമ്പിന് സമീപമുള്ള യുവതിയുടെതാണ് പരാതി. പരാതിയില്‍ പറഞ്ഞ ലൈംഗിക പീഡനം നടന്നത് 2006ലാണ്. കൊലപ്പെടുത്താന്‍ ശ്രമിച്ചത് കഴിഞ്ഞ വര്‍ഷവും.

എന്തുകൊണ്ടാണ് ഇത്രയും കാലം യുവതി പരാതിപ്പെടാതിരുന്നത് എന്ന കാര്യം പോലീസ് പരിശോധിക്കും. പീഡനം നടന്നുവെന്ന് പറയുന്ന 2006 ഒക്ടോബറില്‍ ഭര്‍ത്താവ് പ്രവാസിയായിരുന്നു. നാട്ടിലെത്തിയ വേളയില്‍ സുഹൃത്തുമായി വീട്ടില്‍ വരികയായിരുന്നു. യുവതിക്ക് ശീതള പാനീയം നല്‍കി മയക്കിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചതത്രെ. സുഹൃത്ത് പിന്നീട് പലതവണ വീട്ടില്‍ വന്നിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡിപ്പിക്കപ്പെടുന്ന വേളയില്‍ യുവതിക്ക് ഒന്നര വയസുള്ള കുഞ്ഞുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് വധിക്കാന്‍ ശ്രമം നടന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. ബൈക്കില്‍ പോകുന്ന വേളയില്‍ തള്ളിയിടാന്‍ ശ്രമിച്ചുവെന്നാണ് പറയുന്നത്. പയ്യന്നൂര്‍ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ട് എന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ 16 വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കാന്‍ വൈകിയതിന് കാരണം പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചു. പ്രതികളുടെ പശ്ചാത്തലം അന്വേഷിച്ചുവരികയാണ്.
സംഗീത അധ്യാപകന് ജീവപര്യന്തം തടവ്
Recommended Video
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സംഗീത അധ്യാപകനെ കോടതി ശിക്ഷിച്ചു. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഉദയഗിരി സ്വദേശി ജിജി ജേക്കബ് (43) ആണ് ശിക്ഷിക്കപ്പെട്ടത്. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി മുജീബ് റഹ്മാനാണ് വിധി പ്രസ്താവിച്ചത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം. കരുവാഞ്ചലിലെ സ്ഥാപനത്തില്‍ ഓര്‍ഗണ്‍ പഠിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. സ്ഥാപനത്തില്‍ വച്ച് പലതവണ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചുവെന്നാണ് പരാതി. ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോല്‍ ജോസ് ഹാജരായി.












Click it and Unblock the Notifications